ചരിത്രത്തിൽ ഇതാദ്യം, ചൈന ഏഷ്യൻ ഗെയിംസിൽ മെഡൽ നേട്ടത്തിൽ സെഞ്ചുറി കുറിച്ച് ഇന്ത്യ

അഭിറാം മനോഹർ| Last Modified ശനി, 7 ഒക്‌ടോബര്‍ 2023 (13:16 IST)
ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയുടെ മെഡല്‍ നേട്ടം നൂറായി. വനിതകളുടെ കബഡിയില്‍ ചൈനീസ് തായ്‌പേയിയെ തോല്‍പ്പിച്ച് സ്വര്‍ണ്ണം നേടിയിരുന്നു. ഇതിന് പിന്നാലെ അമ്പെയ്ത്ത് ടീം നാല് മെഡലുകള്‍ കൂടി നേടിയതോടെയാണ് ഇന്ത്യ മെഡല്‍ നേട്ടത്തില്‍ സെഞ്ചുറി തൊട്ടത്. 25 സ്വര്‍ണം, 35 വെള്ളി, 40 വെങ്കലവും അടക്കം 100 മെഡലുകളുമായി മെഡല്‍പ്പട്ടികയില്‍ നാലാം സ്ഥാനത്താണ് ഇന്ത്യ.

പുരുഷന്മാരുടെ കബഡിയിലും പുരുഷ ക്രിക്കറ്റിലും ബാഡ്മിന്റണിലും ഇന്ത്യ മെഡല്‍ ഉറപ്പിച്ചിട്ടുണ്ട്. ഇതോടെ 100 മെഡലും കടന്ന് ഇന്ത്യ കുതിയ്ക്കുമെന്ന് ഉറപ്പായി. അമ്പെയ്ത്ത് വനിതാ വിഭാഗത്തില്‍ കോമ്പൗണ്ട് വ്യക്തിഗത സ്വര്‍ണം ജ്യോതി വെന്നം നേടി. പുരുഷ ക്രിക്കറ്റ് ഫൈനലില്‍ ഇന്ത്യ ഇന്ന് അഫ്ഗാനിസ്ഥാനെ നേരിടും. ബാഡ്മിന്റണിലും കമ്പഡിയിലുമാണ് ഇന്ത്യയ്ക്ക് സ്വര്‍ണപ്രതീക്ഷകള്‍ ഉള്ളത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :