1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. felt like home, babar azam on playing in india

Cricket worldcup 2023: ഇന്ത്യയിലാണെന്ന തോന്നലെ ഉണ്ടായില്ല, ഇവിടെ നാട്ടിലേത് പോലെ: ബാബര്‍ അസം

babar azam
ഇന്ത്യയില്‍ ഇതുപോലൊരു സ്വീകരണം ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് പാകിസ്ഥാന്‍ ക്രിക്കറ്റ് ടീം നായകന്‍ ബാബര്‍ അസം. ഒരു നിമിഷം പോലും ഇന്ത്യയിലാണെന്ന തോന്നലുണ്ടായില്ലെന്നും നാട്ടിലേത് പോലെയാണ് ഇവിടെ അനുഭവപ്പെടുന്നതെന്നും ബാബര്‍ പറഞ്ഞു.
 
നല്ല ആതിഥേയത്വമായിരുന്നു ലഭിച്ചത്. ഞങ്ങള്‍ അത്രയും പ്രതീക്ഷിച്ചതല്ല. പാകിസ്ഥാന്‍ ടീമിനോടുള്ള ആളുകളുടെ പ്രതികരണം ഞങ്ങള്‍ എല്ലാവരും തന്നെ ആസ്വദിച്ചു. ഒരാഴ്ച ഹൈദരാബാദിലുണ്ടായിരുന്നു. നാട്ടിലേത് പോലെയായിരുന്നു. നൂറ് ശതമാനം നല്‍കി കളിക്കാനും ടൂര്‍ണമെന്റില്‍ കളിക്കാനുമുള്ള സുവര്‍ണ്ണാവസരമാണിത്. ഞങ്ങളുടെ ആരാധകര്‍ കൂടി മത്സരങ്ങള്‍ക്കുണ്ടായിരുന്നെങ്കില്‍ നല്ലതായിരുന്നു. എല്ലാ മത്സരത്തിലും അങ്ങനെയൊരു പിന്തുണ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബാബര്‍ പറഞ്ഞു.
 
അടുത്ത ലേഖനം
ഗില്ലിന് പകരം ആര്? രാഹുലിനെ വെച്ച് റിസ്‌ക്കെടുക്കില്ല, ഇഷാന്‍ തന്നെ ഓപ്പണറാകും