ബാബർ വെറും സിംബാബ്‌വെ മർദ്ദകൻ, പാവങ്ങളുടെ ശുഭ്മാൻ ഗിൽ, താരത്തിനെതിരെ പരിഹാസവുമായി ഇന്ത്യൻ ആരാധകർ

അഭിറാം മനോഹർ| Last Modified വെള്ളി, 6 ഒക്‌ടോബര്‍ 2023 (19:10 IST)
സമകാലീന ക്രിക്കറ്റിലെ മീകച്ച താരങ്ങളില്‍ ഒരാളായി കണക്കാക്കുന്ന താരമാണ് പാക് നായകനായ ബാബര്‍ അസം. വിരാട് കോലിയേക്കാള്‍ മികച്ച താരമാണ് ബാബറെന്ന് പാകിസ്ഥാന്‍ ആരാധകരും കുന്നംകുളം കോലി മാത്രമാണ് ബാബറെന്ന് പറഞ്ഞ് ഇന്ത്യന്‍ ആരാധകരും പോരടിക്കുക പതിവുള്ളതാണ്. ഇത്തവണത്തെ ലോകകപ്പിലെ പാകിസ്ഥാന്റെ ആദ്യ മത്സരത്തില്‍ നെതര്‍ലന്‍ഡ്‌സിനെതിരെ 18 പന്തില്‍ നിന്നും 5 റണ്‍സ് മാത്രം നേടിയാണ് ബാബര്‍ മടങ്ങിയത്. ഇതോടെ ബാബറിനെതിരെ പരിഹാസവുമായി രംഗത്ത് വന്നിരിക്കുകയാണ് ഇന്ത്യന്‍ ആരാധകര്‍.

പാവങ്ങളുടെ ഗില്‍ മാത്രമാണ് ബാബറെന്നും ഇപ്പോഴും കോലിയോട് താരതമ്യം ചെയ്യാന്‍ പാകത്തില്‍ ബാബര്‍ വളര്‍ന്നിട്ടില്ലെന്നും ഇന്ത്യന്‍ ആരാധകര്‍ പറയുന്നു. ഏകദിനത്തിലെ നമ്പര്‍ വണ്‍ താരമായിരുന്നിട്ടും നെതര്‍ലന്‍ഡ്‌സിനെതിരെ പോലും ബാബറിന് മുട്ടിടിച്ചെന്നാണ് ഇന്ത്യന്‍ ആരാധകര്‍ പറയുന്നത്. ബാബറിന് റണ്‍സ് വേണമെങ്കില്‍ പാകിസ്ഥാനിലേത് പോലെ ഹൈ വേ ബാറ്റിംഗ് പിച്ചുകള്‍ വേണമെന്നും ഇന്ത്യന്‍ ആരാധകര്‍ പരിഹസിക്കുന്നു.

അതേസമയം കളിയാക്കലുകളുമായി ഇന്ത്യന്‍ ആരാധകര്‍ സജീവമായപ്പോള്‍ 2011ലെ ഏകദിന ലോകകപ്പില്‍ കോലി നെതര്‍ലന്‍ഡ്‌സിനെതിരെ 12 റണ്‍സിന് പുറത്തായ വീഡിയോ കുത്തിപ്പൊക്കിയിരിക്കുകയാണ് പാകിസ്ഥാന്‍ ആരാധകര്‍. അക്കാലത്ത് സമൂഹമാധ്യമങ്ങള്‍ ഇത്ര സജീവമല്ലാത്തത് കൊണ്ട് കോലി രക്ഷപ്പെട്ടുപോയതാണ് എന്നാണ് പാക് ആരാധകര്‍ പറയുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :