മെസ്സി ലോകകപ്പ് നേടുന്നത് സന്തോഷമാണ്, എന്നാൽ അർജൻ്റീന ജയിച്ചാൽ സന്തോഷിക്കുമെന്ന് പറയുന്നത് ആത്മവഞ്ചനയാകും: റൊണാൾഡോ

അഭിറാം മനോഹർ| Last Modified ബുധന്‍, 14 ഡിസം‌ബര്‍ 2022 (20:08 IST)
ഖത്തർ ലോകകപ്പിൽ അർജൻ്റീന വിജയിച്ചാൽ താൻ സന്തോഷിക്കുമെന്ന് പറയുന്നത് ആത്മവഞ്ചനയാകുമെന്ന് ബ്രസീലിയൻ ഇതിഹാസം റൊണാൾഡോ. ലോകകപ്പിൽ ശേഷിക്കുന്ന നാലു ടീമുകളിൽ കിരീടം നേടാൻ സാധ്യതയുള്ള ടീമിനെ തെരെഞ്ഞെടുക്കാൻ ആവശ്യപ്പെട്ടപ്പോഴാണ് റൊണാൾഡോ ഇക്കാര്യം പറഞ്ഞത്.

മുഴുവൻ ബ്രസീലിനും വേണ്ടി എനിക്ക് പറയാനാകില്ല. ഞാൻ എൻ്റെ കാര്യം പറയാം. ലയണൽ മെസ്സി ലോകകപ്പ് നേടുന്നത് എനിക്ക് സന്തോഷമുള്ള കാര്യമാണ്. എന്നാൽ അർജൻ്റീന നേടിയാൽ സന്തോഷിക്കുമെന്ന് പറയുന്നത് ആത്മവഞ്ചനയാണ്. അങ്ങനെ പറഞ്ഞാൽ അത് തെറ്റാണ്.

ഫുട്ബോളിലെ അർജൻ്റീന-ബ്രസീൽ തമ്മിലുള്ള മഹത്തായ വൈരം നിങ്ങൾക്ക് അറിയുന്നതല്ലെ. തീർച്ചയായും ഫുട്ബോളിനെ വളരെ റൊമാൻ്റിക്കായി കാണുന്നയാളാണ് ഞാൻ. ആര് വിജയിച്ചാലും ഞാൻ അത് ആസ്വദിക്കും. റൊണാൾഡോ പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :