ഗോള്‍ കീപ്പര്‍ ഓഫ് ദ ഇയര്‍ പുരസ്കാര പട്ടികയില്‍ ശ്രീജേഷും

 പിആര്‍ ശ്രീജേഷ് , ഗോള്‍ കീപ്പര്‍ ഓഫ് ദ ഇയര്‍ , ഇന്ത്യന്‍ ഹോക്കി ടീം
ന്യൂഡല്‍ഹി| jibin| Last Modified ബുധന്‍, 10 ഡിസം‌ബര്‍ 2014 (18:05 IST)
ഇന്ത്യന്‍ ഹോക്കി ടീമിന്റെ ഗോള്‍ കീപ്പര്‍ പിആര്‍ ശ്രീജേഷ് രാജ്യാന്തര ഹോക്കി ഫെഡറേഷന്റെ ഗോള്‍ കീപ്പര്‍ ഓഫ് ദ ഇയര്‍ പുരസ്കാരത്തിനുള്ള അന്തിമ പട്ടികയില്‍. ഈ മാസം അവസാനത്തോടെ പുരസ്കാര ജേതാവിനെ പ്രഖ്യാപിക്കും.

ഓസീസ് ഗോള്‍ കീപ്പര്‍ ആന്‍ഡ്രൂ കാര്‍ട്ടര്‍, ഹോളണ്ടിന്റെ ജാപ്പ് സ്റ്റോക്ക്മാന്‍,അര്‍ജന്‍റീനിയന്‍ ഗോളി യുവാന്‍ വിവാള്‍ഡി, ഇംഗ്ലണ്ട് ഗോള്‍കീപ്പര്‍ ജോര്‍ജ് എന്നിവര്‍ ശ്രീജേഷിന് പിന്നിലാണ്‍. ഈ സാഹചര്യത്തില്‍ ഇന്ത്യന്‍ താരത്തിന് പുരസ്കാരം നേടാനുള്ള സാഹചര്യം വളരെ കൂടുതലാണ്.

രാജ്യാന്തര ഹോക്കി ഫെഡറേഷന്റെ ഫേസ്ബുക്ക് പേജിലെ വോട്ട് ചെയ്യലിലൂടെയാണ് വിജയിയെ പ്രഖ്യാപിക്കും. മികച്ച യുവതാരത്തിനുള്ള അന്തിമ പട്ടികയില്‍ അക്ഷര്‍ദീപ് സിങ്ങും ഉള്‍പ്പെട്ടിട്ടുണ്ട്. ഇന്ത്യന്‍ വനിതാ ഹോക്കി ടീം അംഗം റാണി രാംപാലിനെ മികച്ച വനിതാ യുവതാരത്തിനുള്ള പട്ടികയിലും ഉള്‍പ്പെടുത്തിയിട്ടുണ്ട്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :