1. കായികം
  2. മറ്റു കളികള്‍
  3. കായിക വാര്‍ത്ത
  4. French open women's final

ഫ്രഞ്ച് ഓപ്പൺ വനിതാ വിഭാഗത്തിൽ കെനിൻ -ഇഗ ഫൈനൽ, നദാലും ജോക്കോവിച്ചും ഇന്നിറങ്ങും

ഫ്രഞ്ച് ഓപ്പൺ
ഫ്രഞ്ച് ഓപ്പണ്‍ വനിതാ വിഭാഗം ഫൈനലില്‍ അമേരിക്കന്‍ താരം സോഫിയ കെനിന്‍ ഇഗ സ്വിയടെക്കിനെ നേരിടും. ചെക്ക് റിപ്പബ്ലിക് താരം പെട്രോ ക്വിറ്റോവയെ തോൽപ്പിച്ചാണ് കെനിൽ ഫൈനലിൽ കടന്നത്. ഈ വർഷത്തെ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ജേത്രിയാണ് കെനിന്‍. അര്‍ജന്റീനയുടെ നദിയ പൊഡൊറോസ്‌കയെ മറികടന്നാണ് ഇഗ ഫൈനലിലെത്തിയത്.
 
പൊഡൊറോസ്‌കയ്‌ക്കെതിരെ നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു ഇഗയുടെ വിജയം. ഇതാദ്യമായാണ് 19കാരിയായ ഇഗ ഒരു ഗ്രാൻസ്ലാം ടൂർണമെന്റിന്റെ ഫൈനലിൽ പ്രവേശിക്കുന്നത്.
 
അതേസമയം പുരുഷ സെമി ഫൈനൽ മത്സരങ്ങൾ ഇന്ന് നടക്കും. ഒരു സെമി പോരാട്ടത്തിൽനിലവിലെ ചാംപ്യന്‍ റാഫേല്‍ നദാല്‍ അര്‍ജന്റീനയുടെ ഡിയേഗോ ഷോര്‍ട്‌സ്മാനെ നേരിടും. തുടർച്ചയായ നാലാം ഫ്രഞ്ച് ഓപ്പൺ ലക്ഷ്യമിട്ടാണ് നദാൽ ഇത്തവണ ഇറങ്ങുന്നത്. കിരീടം നേടാനായാൽ ഏറ്റവും കൂടുതല്‍ ഗ്രാന്‍ഡ്സ്ലാം സ്വന്തമാകാകിയ റോജര്‍ ഫെഡറര്‍ക്കൊപ്പമെത്താന്‍ നദാലിന് സാധിക്കും. 20 കിരീടങ്ങളാണ് ഫെഡറർക്കുള്ളത്. അതേസമയം മറ്റൊരു സെമി പോരാട്ടത്തിൽ നൊവാക് ജോക്കോവിച്ച് ഗ്രീസിന്റെ സ്റ്റെഫാനോസ് സിറ്റ്‌സിപാസിനെതിരെ മത്സരിക്കും.
അടുത്ത ലേഖനം
പഞ്ചാബിന് പിഴച്ചത് എവിടെ ? ഇക്കാര്യങ്ങൾ പ്രധാനം, ഇനിയുള്ള മത്സരങ്ങൾ നിർണായകം