കാൽമുട്ടിന് പരിക്ക്, റോജർ ഫെഡറർ ഫ്രഞ്ച് ഓപ്പണിൽ കളിക്കില്ല

അഭിറാം മനോഹർ| Last Modified വെള്ളി, 21 ഫെബ്രുവരി 2020 (12:36 IST)
കാൽമുട്ടിന് പരിക്കേറ്റതിനെ തുടർന്ന് മുൻ ചാമ്പ്യനായ ഈ വർഷത്തെ ടെന്നീസിൽ കളിക്കില്ലെന്ന് റിപ്പോർട്ട്.നിലവിൽ പരിക്കേറ്റതിനെ തുടർന്ന് ശസ്ത്രക്രിയക്ക് വിധേയനായിരിക്കുകയാണ് ഫെഡറർ. ഇതോടെ ഫ്രഞ്ച് ഓപ്പണിന് മുമ്പായി നടക്കുന്ന ദുബായ് ഓപ്പണ്‍, ഇന്ത്യന്‍ വെല്‍സ്, ബൊഗോട്ട, മയാമി ഓപ്പണ്‍ എന്നീ എ ടി പി ടൂർണമെന്റുകളും ഫെഡറർക്ക് നഷ്ടമാകും. എന്നാൽ വിംബിൾഡണിന് മുൻപ് താരം കോർട്ടിൽ മടങ്ങിയെത്തുമെന്നാണ് പ്രതീക്ഷ.

ഫെഡററിന് നാല് മാസത്തെ വിശ്രമം വേണ്ടിവരുമെന്നാണ് പ്രാഥമിക വിലയിരുത്തൽ.ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ കളിക്കുമ്പോഴാണ് ഫെഡറര്‍ക്ക് പരിക്കേറ്റത്. സെമിഫൈനലിൽ ഈ പരിക്കുമായിട്ടാണ് നോവാക് ജോകോവിച്ചിനെതിരെ ഫെഡറർ കളിച്ചത്. മത്സരത്തിൽ പരാജയപ്പെട്ട ഫെഡറർ പിന്നീട് കോർട്ടിൽ ഇറങ്ങിയിട്ടില്ല. 2009ലെ ഫ്രഞ്ച് ഓപ്പണ്‍ ചാംപ്യനായ ഫെഡറര്‍ 2017, 2018
വര്‍ഷങ്ങളില്‍ കളിച്ചിരുന്നില്ല. വിംബിൾഡണ് മുൻപ് ഫെഡറർ കോർട്ടിൽ തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :