പരിക്ക്, സെറീൻ വില്യംസ് ഫ്രഞ്ച് ഓപ്പണിൽ നിന്നും പിന്മാറി

അഭിറാം മനോഹർ| Last Modified ബുധന്‍, 30 സെപ്‌റ്റംബര്‍ 2020 (20:44 IST)
മൂന്ന് തവണ ചാമ്പ്യനായ ഇതിഹാസതാരം സെറീന വില്യംസ് ഫ്രഞ്ച് ഓപ്പൺ ടൂർണമെന്റിൽ നിന്നും പിന്മാറി. മാര്‍ഗരറ്റ് കോര്‍ട്ട് സ്ഥാപിച്ച 24 ഗ്രാന്‍ഡ്സ്ലാം കിരീടങ്ങളെന്ന റെക്കോഡ് ഫ്രഞ്ച് ഓപ്പണ്‍ നേടി സെറീന തിരുത്തുമെന്ന് ആരാധകര്‍ പ്രതീക്ഷിച്ചിരുന്നു. പരിക്കേറ്റതിനെ തുടർന്നാണ് താരത്തിന്റെ പിന്മാറ്റം.

നിലവിൽ ആറാം സീഡായ സെറീന ആദ്യ റൗണ്ടില്‍ അമേരിക്കന്‍ താരമായ ക്രിസ്റ്റി ആനിനെ മറികടന്ന് ഫ്രഞ്ച് ഓപ്പണിന്റെ രണ്ടാം റൗണ്ടില്‍ കടന്നിരുന്നു. രണ്ടാം റൗണ്ടിൽ മത്സരത്തിന്റെ തൊട്ടുമുൻപാണ് സെറീന ടൂർണമെന്റിൽ നിന്നും പിന്മാറിയത്. പരിക്ക് സാരമല്ലതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :