പരിക്ക്: ഫ്രഞ്ച് ഓപ്പണിൽ നിന്നും നവോമി ഒസാക്ക പിന്മാറി

അഭിറാം മനോഹർ| Last Modified വെള്ളി, 18 സെപ്‌റ്റംബര്‍ 2020 (17:51 IST)
ജേതാവ് ജപ്പാന്റെ ഈ വർഷത്തെ ഫ്രഞ്ച് ഓപൺ ടൂർണമെന്റിൽ നിന്നും പിന്മാറി. ഇടത് തുടയ്‌ക്കേറ്റ പരിക്കിനെ തുടർന്നാണ് 22 കാരിയായ ഒസാക്ക ടൂർണമെന്റിൽ നിന്നും പിന്മാറിയത്. തന്റെ ട്വിറ്റർ പേജിലൂടെയാണ് ഒസാക്ക ഇക്കാര്യം അറിയിച്ചത്.

യുഎസ് ഓപ്പൺ ഫൈനലിനിടെയാണ് ജപ്പാൻ താരം നവോമി ഒസാക്കയ്‌ക്ക് പരിക്കേറ്റത്. ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് വിക്‌ടോറിയ അസാരങ്കെയെ തോൽപ്പിച്ച് ഒസാക്ക തന്റെ മൂന്നാം ഗ്രാൻഡ്‌സ്ലാം കിരീടം സ്വന്തമാക്കിയത്. ഈ മാസം 27 മുതൽ ഒക്‌ടോബർ 11 വരെയാണ് ഫ്രഞ്ച് ഓപൺ ടൂർണമെന്റ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :