ഒരു കൊവിഡ് രോഗിയില്‍ രണ്ട് വകഭേദം!

ശ്രീനു എസ്| Last Modified ചൊവ്വ, 3 ഓഗസ്റ്റ് 2021 (19:52 IST)
ഒരു കൊവിഡ് രോഗിയില്‍ രണ്ട് വകഭേദം. അസമിലെ ഒരു ഡോക്ടറുടെ ശരീരത്തിലാണ് ഇത്തരത്തില്‍ കൊവിഡിന്റെ രണ്ടുവകഭേദങ്ങളെ കണ്ടെത്തിയത്. ഇതോടെ ആശങ്കയിലായിരിക്കുകയാണ് രാജ്യം. നേരത്തേ ബ്രിട്ടനിലും ബ്രസീലിലും പോര്‍ച്ചുഗലിലും സമാനമായ രീതിയില്‍ കേസകള്‍ കണ്ടെത്തിയിരുന്നു. സാധാരണഗതിയില്‍ വളരെ അപൂര്‍വമായേ ഇങ്ങനെ സംഭവിക്കുകയുള്ളുവെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്.

എന്നാല്‍ കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചവരില്‍ ഇത്തരം സാഹചര്യങ്ങള്‍ ഉണ്ടാക്കിയേക്കാവുന്ന അപകടസാധ്യത കുറയുമെന്നാണ് പറയുന്നത്. ശ്വാസകോശ രോഗങ്ങള്‍ ഉള്ളവരും പ്രതിരോധ ശേഷി കുറഞ്ഞവരും ഇക്കാര്യത്തില്‍ ജാഗ്രത പാലിക്കേണ്ടതാണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :