ഇന്ത്യയെ കുടുക്കാന്‍ 'പിച്ച്' റെഡി; ഇത് ഇംഗ്ലണ്ടിന്റെ പ്രതികാരം, നെഞ്ചിടിപ്പോടെ കോലിപ്പട

രേണുക വേണു| Last Modified ബുധന്‍, 4 ഓഗസ്റ്റ് 2021 (10:10 IST)

അഞ്ച് മത്സരങ്ങളുള്ള ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയ്ക്ക് ഇന്ന് തുടക്കം കുറിക്കും. ടെസ്റ്റ് ക്രിക്കറ്റിലെ രണ്ട് മികച്ച ടീമുകള്‍ ഏറ്റുമുട്ടുമ്പോള്‍ എല്ലാവരും ശ്രദ്ധിക്കുന്നത് ഇംഗ്ലണ്ടിലെ പിച്ചുകളിലാണ്. ഇന്ത്യയില്‍ സ്പിന്നിന് അനുകൂലമായ പിച്ചൊരുക്കി തങ്ങളെ നാണംകെടുത്തിയ ഇന്ത്യയ്ക്ക് അതേ നാണയത്തില്‍ മറുപടി നല്‍കാനാണ് ഇംഗ്ലണ്ട് ലക്ഷ്യമിടുന്നത്. കഴിഞ്ഞ ഇന്ത്യന്‍ പര്യടനത്തില്‍ 3-1 എന്ന നിലയിലാണ് ഇംഗ്ലണ്ട് തോല്‍വി വഴങ്ങിയത്. ഇന്ത്യയിലെ പിച്ചുകള്‍ക്കെതിരെ ഇംഗ്ലണ്ട് താരങ്ങള്‍ അന്ന് വലിയ വിമര്‍ശനമുന്നയിച്ചിരുന്നു.

ചൂട് കാലാവസ്ഥയും വരണ്ട പിച്ചുമാണ് ഇംഗ്ലണ്ട് ഒരുക്കിയിരിക്കുന്നത്. പിച്ചില്‍ പുല്ലിന്റെ അംശം ഉണ്ടായിരിക്കും. പേസിന് അനുകൂലമായിരിക്കും പിച്ച്. കൂടുതല്‍ സ്വിങ് ലഭിക്കുന്ന തരത്തിലാണ് ഇംഗ്ലണ്ട് പിച്ചൊരുക്കിയിരിക്കുന്നത്. ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ ഇത്തരം പിച്ചുകളില്‍ നന്നേ വിയര്‍ക്കും. ജെയിംസ് ആന്‍ഡേഴ്‌സണ്‍ ആണ് ഇംഗ്ലണ്ടിന്റെ കുന്തമുന. ബൗണ്‍സിന് കൂടുതല്‍ സാധ്യതയുള്ള പിച്ച് ആയതിനാല്‍ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ കരുതലോടെ ബാറ്റ് ചെയ്തില്ലെങ്കില്‍ കളി ഇംഗ്ലണ്ടിന് അനുകൂലമാകും. ഇന്ത്യയില്‍ സ്പിന്‍ പിച്ചൊരുക്കിയതിനു തക്കതായ മറുപടിയാണ് പേസിന് അനുകൂലമായ പിച്ചിലൂടെ ഇംഗ്ലണ്ട് നല്‍കുന്നത്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :