കെ.എല്‍.രാഹുല്‍ ഇന്ത്യയുടെ ഓപ്പണര്‍; ഇംഗ്ലണ്ടിനെ തോല്‍പ്പിക്കാന്‍ കച്ചമുറുക്കി കോലിപ്പട

രേണുക വേണു| Last Modified ബുധന്‍, 4 ഓഗസ്റ്റ് 2021 (08:33 IST)

ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയ്ക്ക് ഇന്ന് തുടക്കം. ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ് 3.30 നാണ് ആദ്യ ടെസ്റ്റ് മത്സരം ആരംഭിക്കുക. സോണി സിക്സ് എച്ച്.ഡി/ എസ്.ഡി, സോണി ടെന്‍ 3 എച്ച്.ഡി., എസ്.ഡി. എന്നീ ചാനലുകളില്‍ മത്സരം കാണാം. നോട്ടിന്‍ഹാമിലെ ട്രെന്റ് ബ്രിഡ്ജിലാണ് ആദ്യ ടെസ്റ്റ് മത്സരം നടക്കുക. അഞ്ച് ടെസ്റ്റ് മത്സരങ്ങളുള്ള പരമ്പര ഇരു ടീമുകള്‍ക്കും നിര്‍ണായകമാണ്. ഇന്ത്യയില്‍ 3-1 എന്നനിലയില്‍ ടെസ്റ്റ് പരമ്പര തോറ്റതിന്റെ നാണക്കേട് തീര്‍ക്കാന്‍ ഇംഗ്ലണ്ടിന് ലഭിക്കുന്ന അവസരമാണിത്. നാട്ടില്‍ ഇംഗ്ലണ്ടിനുമേല്‍ സ്വന്തമാക്കിയ ആധിപത്യം തുടരാനാണ് ഇന്ത്യ കളത്തിലിറങ്ങുന്നത്. ഒരിടവേളയ്ക്ക് ശേഷം കെ.എല്‍.രാഹുല്‍ ഇന്ത്യന്‍ ടെസ്റ്റ് ടീമിലേക്ക് തിരിച്ചെത്തുകയാണ്. ശുഭ്മാന്‍ ഗില്‍, മായങ്ക് അഗര്‍വാള്‍ എന്നിവര്‍ക്ക് പരുക്കേറ്റ സാഹചര്യത്തില്‍ കെ.എല്‍.രാഹുല്‍ ആയിരിക്കും രോഹിത് ശര്‍മയ്‌ക്കൊപ്പം ഇന്ത്യയുടെ ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യുക.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :