1. കായികം
  2. മറ്റു കളികള്‍
  3. കായിക വാര്‍ത്ത
  4. Cristiano ronaldo youtube channel

യൂട്യൂബിൽ അണ്ണൻ അവതരിച്ചു, മിനിറ്റുകൾ കൊണ്ട് ഇടിച്ചുകയറി ആരാധകർ, മെസ്സിയെ തകർത്തത് വെറും 2 മണിക്കൂറിൽ!

Cristiano ronaldo
Cristiano ronaldo
സോഷ്യല്‍ മീഡിയയില്‍ തന്റെ സ്വാധീനം എന്താണെന്ന് ഒരിക്കല്‍ കൂടി വ്യക്തമാക്കി പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ യൂട്യൂബ് മാസ് എന്‍ട്രി. സൂപ്പര്‍ താരം തന്റെ യൂട്യൂബ് ചാനല്‍ ആരംഭിച്ചതിന് പിന്നാലെ ലക്ഷകണക്കിന് ആരാധകരാണ് ഇടിച്ചുകയറിയത്. ഇന്നലെ വൈകീട്ട് ആരംഭിച്ച ചാനലിന്റെ സബ്‌സ്‌ക്രൈബര്‍മാരുടെ എണ്ണം ഇതിനകം മെസ്സിയുടെ ചാനലിന് മറികടന്നുകഴിഞ്ഞു.
 
 യൂ ആര്‍ എന്ന പേരിലാണ് താരം യൂട്യൂബ് ചാനല്‍ ആരംഭിച്ചത്. ചാനല്‍ ആരംഭിച്ച് ആദ്യ 90 മിനിറ്റിനുള്ളില്‍ തന്നെ 10 ലക്ഷം ആളുകളാണ് ചാനല്‍ സബ്‌സ്‌ക്രബ് ചെയ്തത്. ഇതോടെ യൂട്യൂബില്‍ ഏറ്റവും വേഗത്തില്‍ ഒരു മില്യണ്‍ സബ്‌സ്‌ക്രബര്‍മാരെ സ്വന്തമാക്കുന്ന യൂട്യൂബ് ചാനലെന്ന റെക്കോര്‍ഡ് റൊണാള്‍ഡോ തകര്‍ത്തു. ഇതിന് പിന്നാലെ സൂപ്പര്‍ താരമായ ലയണല്‍ മെസ്സിയേയും റൊണാള്‍ഡോ മറികടന്നു.
 
2.16 ദശലക്ഷം സബ്‌സ്‌ക്രൈബര്‍മാരാണ് മെസ്സിക്ക് യൂട്യൂബിലുള്ളത്. അതേസമയം വെറും 2 മണിക്കൂറിനുള്ളില്‍ തന്നെ അതിന്റെ ഇരട്ടി സബ്‌സ്‌ക്രൈബര്‍മാരെ നേടാന്‍ റൊണാള്‍ഡോയ്ക്കായി. നിലവില്‍ 11 മില്യണ്‍ സബ്‌സ്‌ക്രബര്‍മാരാണ് താരത്തിനുള്ളത്. കാത്തിരിപ്പ് അവസാനിക്കുന്നു. എന്റെ യൂട്യൂബ് ചാനല്‍ ഇതാ. പുതിയ യാത്രയില്‍ എന്നോടൊപ്പം ചേരു. എന്നാണ് സമൂഹമാധ്യമങ്ങളില്‍ റൊണാള്‍ഡോ തന്റെ ചാനല്‍ പങ്കുവെച്ചത്.
About Writer
അഭിറാം മനോഹർ
അടുത്ത ലേഖനം
ക്യാപ്റ്റനായതോടെ കോലിയുടെ സ്വഭാവം മാറിയോ? അമിത് മിശ്രയുടെ ആരോപണത്തോട് പ്രതികരിച്ച് പീയുഷ് ചൗള