അനുബന്ധ വാര്‍ത്തകള്‍
- ബോർഡർ- ഗവാസ്കർ ട്രോഫി ഞങ്ങൾക്ക് ആഷസിന് തുല്യം, ഇത്തവണ തൂത്തുവാരുമെന്ന് മിച്ചൽ സ്റ്റാർക്
- ചാമ്പ്യൻസ് ട്രോഫിയിൽ ജയ്സ്വാൾ ഇന്ത്യയുടെ ബാക്കപ്പ് താരം മാത്രം, തുറന്ന് പറഞ്ഞ് മുൻ ഇന്ത്യൻ താരം
- പൂക്കൾ ഉടുപ്പ് എങ്ങനെയുണ്ട്? ചിത്രങ്ങളുമായി എസ്തർ അനിൽ
- സഞ്ജുവിന് കഴിവ് തെളിയിക്കാൻ അവസാന അവസരം, ബംഗ്ലാദേശ് സീരീലിലും പുറത്തായാൽ കരിയർ എൻഡ്?
- രാജ്യത്ത് നിലവിലുള്ള മികച്ച സ്പിന്നർമാരിൽ ഒരാളാണ് ഞാൻ, ടെസ്റ്റ് ടീമിലെടുക്കു, കളിക്കാൻ റെഡിയെന്ന് തമിഴ്നാട് താരം
ടെസ്റ്റ് ടീമിൽ കെ എൽ രാഹുൽ തിരിച്ചെത്തിയേക്കും, വിക്കറ്റ് കീപ്പർ സ്ഥാനത്തിന് പന്തിന് എതിരാളികളില്ല
ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പര ആരംഭിക്കാനിരിക്കെ ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ ആരെല്ലാം ഉള്‍പ്പെടുമെന്നതിനെ പറ്റിയുള്ള ചര്‍ച്ചകള്‍ കൊഴുക്കുന്നു. റിഷഭ് പന്ത് ടീമില്‍ തിരിച്ചെത്തിയതോടെ ടെസ്റ്റ് ടീമില്‍ പന്ത് തന്നെയാകും വിക്കറ്റ് കീപ്പറെന്നത് ഉറപ്പാണ്. ഇഷാന് കിഷന് ആദ്യന്തര ക്രിക്കറ്റില്‍ തിരിച്ചെത്തിയതോടെ ബാക്കപ്പ് വിക്കറ്റ് കീപ്പര്‍ സ്ഥാനത്തിനായി ധ്രുവ് ജുറല്‍,ഇഷാന് കിഷന് എന്നിവര്‍ തമ്മിലാകും മത്സരം നടക്കുക.
പരിക്കില്‍ നിന്നും മടങ്ങിയെത്തിയ റിഷഭ് പന്ത് ടി20 ലോകകപ്പില്‍ തരക്കേടില്ലാത്ത പ്രകടനമായിരുന്നു നടത്തിയത്. ടെസ്റ്റില്‍ ഇന്ത്യയിലും പുറത്തും മികച്ച റെക്കോര്‍ഡാണ് താരത്തിനുള്ളത്. ഇത് പന്തിന് ടീമില്‍ സ്ഥാനം നിലനിര്‍ത്താന്‍ സഹായിക്കും. പന്തിന്റെ വരവോടെ ധ്രുവ് ജുറലിനാകും ടീമില്‍ സ്ഥാനം നഷ്ടമാവുക. വിക്കറ്റ് കീപ്പര്‍ എന്ന നിലയില്‍ പരിഗണിക്കപ്പെടാന്‍ സാധ്യതയില്ലെങ്കിലും കെ എല്‍ രാഹുല്‍ ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ തിരിച്ചെത്തിയേക്കും. ചേതേശ്വര്‍ പുജാര,അജിങ്ക്യ രഹാനെ എന്നിവര്‍ പരിഗണനയിലില്ലാത്ത സാഹചര്യത്തില്‍ ശ്രേയസ് അയ്യരും ടെസ്റ്റ് ടീമില്‍ മടങ്ങിയെത്താന്‍ സാധ്യത അധികമാണ്.