1. കായികം
  2. മറ്റു കളികള്‍
  3. ഫുട്ബാള്‍
  4. Cristiano Ronaldo refuses to collect medal

'റൊണാള്‍ഡോ പിണങ്ങി'; റണ്ണറപ്പ് മെഡല്‍ സ്വീകരിക്കാന്‍ വിസമ്മതിച്ചു, ഗ്രൗണ്ടില്‍ അശ്ലീല ആംഗ്യവും (വീഡിയോ)

കലാശപ്പോരാട്ടത്തില്‍ ആദ്യ ഗോള്‍ നേടി ലീഡെടുത്തത് റൊണാള്‍ഡോയുടെ അല്‍-നസ്സര്‍ ആണ്

Cristiano Ronaldo
Cristiano Ronaldo

സൗദി സൂപ്പര്‍ കപ്പ് ഫൈനലിലെ നാണംകെട്ട തോല്‍വിക്കു പിന്നാലെ നിയന്ത്രണം നഷ്ടപ്പെട്ട് അല്‍-നസ്സര്‍ സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. അല്‍ ഹിലാലിനെതിരായ മത്സരത്തില്‍ 4-1 നാണ് അല്‍-നാസര്‍ തോറ്റത്. റൊണാള്‍ഡോ ക്ലബിലെത്തിയ ശേഷം സൗദി അറേബ്യയിലെ ഒരു ടൂര്‍ണമെന്റിലും ജേതാക്കളാകാന്‍ അല്‍-നസ്സറിനു സാധിച്ചിട്ടില്ല. 
കലാശപ്പോരാട്ടത്തില്‍ ആദ്യ ഗോള്‍ നേടി ലീഡെടുത്തത് റൊണാള്‍ഡോയുടെ അല്‍-നസ്സര്‍ ആണ്. പിന്നീട് രണ്ടാം പകുതിയിലെ 55-ാം മിനിറ്റ് മുതല്‍ 72 മിനിറ്റ് വരെയുള്ള സമയത്തിനുള്ളില്‍ നാല് ഗോളുകള്‍ വഴങ്ങുകയായിരുന്നു. ഗോളുകള്‍ തുടര്‍ച്ചയായി വീണതോടെ സഹതാരങ്ങളോടു 'ഉറങ്ങുകയാണോ' എന്ന് റൊണാള്‍ഡോ ആംഗ്യം കാണിച്ചു ചോദിക്കുന്നുണ്ട്. മാത്രമല്ല തോല്‍വി ഉറപ്പായതോടെ നിയന്ത്രണം നഷ്ടപ്പെട്ട റൊണാള്‍ഡോ ഗ്രൗണ്ടില്‍വെച്ച് അശ്ലീല ആംഗ്യം കാണിക്കുകയും ചെയ്തു. 

മാത്രമല്ല മത്സരശേഷം റണ്ണറപ്പ് മെഡല്‍ വാങ്ങാന്‍ റൊണാള്‍ഡോ വിസമ്മതിച്ചു. സഹതാരങ്ങള്‍ മത്സരശേഷം ഗ്രൗണ്ടില്‍ തന്നെ നിന്നപ്പോള്‍ മെഡല്‍ വാങ്ങാന്‍ കൂട്ടാക്കാതെ റൊണാള്‍ഡോ മടങ്ങി. 
 
About Writer
രേണുക വേണു
അടുത്ത ലേഖനം
അത് ഞങ്ങളുടെ ബുദ്ധിയല്ല, നിർദേശം മുന്നോട്ട് വെച്ചത് ബിസിസിഐ എന്ന് ചെന്നൈ സൂപ്പർ കിംഗ്സ്