ഫോര്‍ട്ടാ ലേസ|
VISHNU.NL|
Last Modified ഞായര്‍, 22 ജൂണ്‍ 2014 (11:44 IST)
ലോകകപ്പിലെ ജര്‍മ്മന്‍ അപ്രമാദിത്വത്തിനും തിരിച്ചടി. ജര്‍മ്മനിയുടെ ഒരോ ഗോളിനും
ഘാന ചുട്ട മറുപടി നല്‍കിയതോടെ അക്ഷരാര്‍ഥത്തില്‍ ജര്‍മ്മന്‍ പടക്കുതിരകള്‍ കിതക്കുകയായിരുന്നു. ജര്‍മ്മനിയെ 2-2ന് സമനിലയില്‍ തളച്ചാണ് ഈ ലോകകപ്പില്‍ ആരും അസാമാന്യരല്ല എന്ന് തെളിയിച്ചത്.
അമ്പത്തി ഒന്നാം മിനിട്ടില്‍ മരിയോ ഗോസെയിലൂടെജര്‍മ്മനിയാണ് ആദ്യം മുന്നിലെത്തിയത്. എന്നാല്‍ അമ്പത്തിനാലാം മിനിട്ടില്‍ അയ്യൂ സമനില പിടിക്കുകയും അറുപത്തിമൂന്നാം മിനിട്ടില്‍ അസമോവഗ്യാന്‍ ഘാനയ്ക്ക് ലീഡ് നല്‍കുകയും ചെയ്തു.
അറുപത്തി ഒമ്പതാം മിനിട്ടില്‍ പകരക്കാരനായിറങ്ങിയ മിറോസ്ലാവ് ക്ളോസെ രണ്ട് മിനിട്ടിനകം നേടിയ ഗോളിനാണ് ജര്‍മ്മനി സമനിലയിലേക്കു തിരിച്ചുവന്നത്. ഇതോടെ ക്ളോസെ ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന (15) താരമെന്ന റൊണാള്‍ഡോയുടെ റെക്കാഡിനൊപ്പമെത്തി.