അര്‍ജന്റീന വിറച്ചു, ജയിച്ചു

 അര്‍ജന്റീന,ലോകകപ്പ് ഫുട്ബോള്‍,ഇറാന്‍
ബെലോഹൊറിസോണ്ടെ| VISHNU.NL| Last Modified ഞായര്‍, 22 ജൂണ്‍ 2014 (11:27 IST)
ഇറാന്റെ ശക്തമായ പ്രതിരോധത്തിനു മുന്നില്‍ വിറച്ചു നിന്ന അര്‍ജന്റീനയ്ക്ക് ഒടുവില്‍ ഒരു ഗോളിന്റെ തിളക്കം കുറഞ്ഞ വിജയം. ലോകകപ്പ് ഫുട്ബോളില്‍ ഗ്രൂപ്പ് എഫില്‍ നടന്ന മത്സരത്തിലാണ് മുന്‍ ലോക ചാന്പ്യന്‍മാരായ അര്‍ജന്റീന ഇറാനെ ഒരു ഗോളിനു കീഴടക്കിയത്.

താരതമ്യേന ദുര്‍ബലരായ ഇറാനേ തോല്‍പ്പിക്കാന്‍ അധികം പ്രയത്നിക്കേണ്ടി വരില്ലെന്ന അര്‍ജന്റീനയുടെ ആത്മവിശ്വാസത്തിന്‍ മികച്ച പ്രതിറ്രോധമൊരുക്കു ഇറാന്‍ മറുപടി നല്‍കി. സമനിലയില്‍ അവസാനിക്കും എന്ന് തോന്നിപ്പിച്ച മത്സരത്തില്‍ തൊണ്ണൂറാം മിനിട്ടില്‍ അര്‍ജന്റീനയ്ക്കു വേണ്ടി നായകന്‍ മെസ്സി തന്നെ വിജയ ഗോള്‍ നേടുകയായിരുന്നു.

കളിയില്‍ ഭൂരിഭാഗം സമയവും പന്ത് അര്‍ജന്റീനിയയുടെ കാല്‍ ചുവട്ടീലായിരുന്നു. എന്നാല്‍ ലഭിച്ച നിരവധി അവസരങ്ങളെ അവര്‍ക്ക് ഗോളാക്കി മാറ്റാന്‍ കഴിഞ്ഞിരുന്നില്ല.

അര്‍ജന്റീനന്‍ മുന്നേറ്റ നിരയെ മികച്ച പ്രതിരോധം കൊണ്ടു നേരിട്ട ഇറാനിയന്‍ പ്രകടനവും കളിയില്‍ മികച്ചു നിന്നു. മികച്ച സേവുകളുമായി അര്‍ജന്റീനന്‍ ആക്രമണത്തെ തടുത്ത ഇറാനിയന്‍ ഗോള്‍ കീപ്പര്‍ അലിസെറ ഹഗീഗിയും കളിയിലെ മിന്നും താരമായി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :