നോക്കിയ വാങ്ങി ലോകകപ്പിനു പോകാം!

നോക്കിയ,ഫൂട്ബോള്‍ ലോകകപ്പ്,ലൂമിയ
മുംബൈ| VISHNU.NL| Last Modified ബുധന്‍, 25 ജൂണ്‍ 2014 (11:21 IST)
ലോകകപ്പ് ഫുട്ബോള്‍ പ്രേമികളെ കണ്ണുവച്ച് തങ്ങളുടെ പുതിയ സീരീസ് പുറത്തിറക്കി. ലൂമിയ സീരീസില്‍ മൈക്രോസോഫ്‌റ്റ് ഡിവൈസസ് അവതരിപ്പിക്കുന്ന പുത്തന്‍ വിന്‍ഡോസ് സ്‌മാര്‍ട് ഫോണ്‍ ലൂമിയ 630 വാങ്ങുന്നവര്‍ക്ക് നോക്കിയ ലോകകപ് ഫുട്ബോള്‍ കാണാനുള്ള അവസവും നല്‍കും.

പ്രശസ്‌ത ഫുട്ബോള്‍ ടീമായ ബാഴ്‌സലോണയുടെ കളി നേരിട്ട് കാണാനുള്ള അവസരമാണ് നോക്കിയ നല്‍കുന്നത്. ലൂമിയ 630 സിംഗിള്‍ സിം, ഡബിള്‍ സിം മോഡലുകള്‍ ലഭ്യമാണ്. വിന്‍ഡോസ് ഫോണ്‍ 8.1 ഓപ്പറേറ്റിംഗ് സിസ്റ്റമുള്ള ഈ ഫോണിലെ 1.2GHz ക്വോഡ് കോര്‍ ക്വോല്‍ക്കോം സ്‌നാപ് ഡ്രാഗണ്‍ - 4 പ്രൊസസര്‍ വേഗതയാര്‍ന്ന പെര്‍ഫോമന്‍സ് കാഴ്‌ചവയ്‌ക്കുന്നു.


4.5 ഇഞ്ച് ക്ലിയര്‍ബാക്ക് സ്ക്രീന്‍, 512MB റാം, 8GB മെമ്മറി, 5MP ഓട്ടോഫോക്കസ് റിയര്‍ കാമറ, വണ്‍ഡ്രൈവ്, മൈക്രോസോഫ്‌റ്റ് ഓഫീസ്, മികച്ച എന്റര്‍ടെയ്‌ന്റ്മെന്റ് ഫീച്ചറുകള്‍, ഗെയിമുകള്‍ എന്നിവ ഈ ഫോണിന്റെ മികവുകളാണ്.

ഓറഞ്ച്, ഗ്രീന്‍, യെല്ലോ, ബ്ളാക്ക്, വൈറ്റ് നിറഭേദങ്ങളില്‍ ലഭ്യമായ നോക്കിയ ലൂമിയ 630യുടെ സിംഗിള്‍ സിം മോഡലിന് 10,500 രൂപയും ഡബിള്‍ സിം മോഡലിന് 11,500 രൂപയുമാണ് വില. ഫുട്ബോള്‍ ലോകകപ്പിനോട് അനുബന്ധിച്ച് വിപണിയിലെത്തിക്കുന്ന പുതിയ ലൂമിയ വാങ്ങുന്നതിലൂടെ


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :