അഭിറാം മനോഹർ|
Last Modified ഞായര്‍, 24 സെപ്‌റ്റംബര്‍ 2023 (11:58 IST)
പത്തൊമ്പതാമത് ഏഷ്യൻ ഗെയിംസിൽ ഷൂട്ടിങ്ങിന് പിന്നാലെ തുഴച്ചിലിലും ഇന്ത്യയ്ക്ക്
മെഡൽ നേട്ടം. രണ്ട് കായിക ഇനങ്ങളിലും വെള്ളി മെഡലാണ് ഇന്ത്യൻ സഖ്യം നേടിയത്. തുഴച്ചിലിൽ അർജുൻ ലാൽ- അരവിന്ദ് സഖ്യത്തിനാണ് വെള്ളി. ചൈനയ്ക്കാണ് ഈ വിഭാഗത്തിൽ സ്വർണ്ണം. ഷൂട്ടിങ്ങിൽ ഇന്ത്യൻ വനിതാ ടീമാണ് വെള്ളി നേടിയത്. 10 മീറ്റർ എയർ റൈഫിൾ വിഭാഗത്തിലാണ് നേട്ടം.
മെഹുലി ഘോഷ്, ആഷി ചൗക്സി,റമിത എന്നിവരടങ്ങുന്ന ടീമാണ് മെഡൽ സ്വന്തമാക്കിയത്. ഈ വിഭാഗത്തിലും ചൈനയ്ക്കാണ് സ്വർണ്ണം. അതേസമയം വനിതാ ക്രിക്കറ്റിൽ ബംഗ്ലാദേശിനെ 8 വിക്കറ്റിനെ തോൽപ്പിച്ച് ഇന്ത്യൻ സംഘം ഫൈനലിൽ എത്തിയതോടെ വനിതാ ക്രിക്കറ്റിലും
ഇന്ത്യ മെഡൽ ഉറപ്പിച്ചു.