കോലിയുടേതോ ഗില്ലിന്റേതോ അല്ല, ഗംഭീര്‍ കാത്തിരിക്കുന്നത് ലോകകപ്പിലെ ബാബര്‍ അസമിന്റെ പ്രകടനത്തിനായി

അഭിറാം മനോഹർ| Last Updated: ഞായര്‍, 24 സെപ്‌റ്റംബര്‍ 2023 (11:03 IST)

ഇന്ത്യയില്‍ വെച്ച് നടക്കാനിരിക്കുന്ന ഏകദിനലോകകപ്പില്‍ താന്‍ ഏറ്റവുമധികം കാണാനാഗ്രഹിക്കുന്നത് പാകിസ്ഥാന്‍ താരം ബാബര്‍ അസമിന്റെ പ്രകടനത്തെയാണെന്ന് മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീര്‍. ബാബറിന് ഈ ലോകകപ്പില്‍ മികച്ച പ്രകടനം നടത്താനുള്ള കഴിവുണ്ടെന്ന് ഗംഭീര്‍ പറയുന്നു. നേരത്തെ ഇന്ത്യന്‍ താരങ്ങള്‍ പാക് താരങ്ങളുമായി ഗ്രൗണ്ടില്‍ സൗഹൃദം കാണിക്കുന്നതിനെതിരെ ഗംഭീര്‍ രംഗത്ത് വന്നിരുന്നു. അതിനാല്‍ തന്നെ ആരാധകരെ അത്ഭുതപ്പെടുത്തുന്നതാണ് ഗംഭീറിന്റെ പ്രതികരണം.

ഈ ലോകകപ്പ് ഗംഭീരമാക്കാഉള്ള എല്ലാ കഴിവും ബാബറിനുണ്ട്. അവനെ പോലെ ചുരുക്കം കളിക്കാരെ മാത്രമെ ഞാന്‍ കണ്ടിട്ടുള്ളു. തീര്‍ച്ചയായും ആ ലിസ്റ്റില്‍ രോഹിത് ശര്‍മയും വിരാട് കോലിയും ഡേവിഡ് വാര്‍ണറും വില്യംസണും ജോ റൂട്ടുമെല്ലാമുണ്ട്. എന്നാല്‍ ബാബറിന്റെ കഴിവ് വേറെ തലത്തിലാണ് ഗംഭീര്‍ പറഞ്ഞു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :