India vs Australia 1st ODI Score Card: ഷമിക്ക് അഞ്ച് വിക്കറ്റ്, ഗില്ലിനും ഗെയ്ക്വാദിനും രാഹുലിനും സൂര്യക്കും അര്‍ധ സെഞ്ചുറി; ഒന്നാം ഏകദിനത്തില്‍ ഓസീസിനെ നിലംപരിശാക്കി ഇന്ത്യ

രേണുക വേണു| Last Modified വെള്ളി, 22 സെപ്‌റ്റംബര്‍ 2023 (21:07 IST)

India vs Australia 1st ODI Score Card: ഓസ്‌ട്രേലിയയ്‌ക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്ക് അഞ്ച് വിക്കറ്റ് വിജയം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ നിശ്ചിത 50 ഓവറില്‍ 276 ന് ഓള്‍ഔട്ടായപ്പോള്‍ ഇന്ത്യ 48.4 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ വിജയലക്ഷ്യം കണ്ടു. ഇന്ത്യയുടെ നാല് ബാറ്റര്‍മാര്‍ അര്‍ധ സെഞ്ചുറി നേടി. മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയില്‍ 1-0 ത്തിന് ഇന്ത്യ ലീഡ് സ്വന്തമാക്കി. ഞായറാഴ്ചയാണ് രണ്ടാം ഏകദിനം.

ഓപ്പണര്‍മാരായ ഋതുരാജ് ഗെയ്ക്വാദും ശുഭ്മാന്‍ ഗില്ലും ചേര്‍ന്ന് ഇന്ത്യക്ക് മികച്ച തുടക്കമാണ് നല്‍കിയത്. ഗില്‍ 63 പന്തില്‍ ആറ് ഫോറും രണ്ട് സിക്‌സും സഹിതം 74 റണ്‍സ് നേടി. ഗെയ്ക്വാദ് 77 പന്തില്‍ പത്ത് ഫോര്‍ സഹിതം 71 റണ്‍സ് സ്വന്തമാക്കി. കെ.എല്‍.രാഹുല്‍ (63 പന്തില്‍ പുറത്താകാതെ 58), സൂര്യകുമാര്‍ യാദവ് (49 പന്തില്‍ 50) എന്നിവരും ഇന്ത്യക്കായി അര്‍ധ സെഞ്ചുറി നേടി.

അഞ്ച് വിക്കറ്റ് നേടിയ മുഹമ്മദ് ഷമിയുടെ ബൗളിങ് ആണ് ഓസ്‌ട്രേലിയയുടെ സ്‌കോര്‍ 300 കടക്കാതെ പ്രതിരോധിച്ചത്. പത്ത് ഓവറില്‍ 51 റണ്‍സ് വഴങ്ങിയാണ് ഷമി അഞ്ച് വിക്കറ്റ് സ്വന്തമാക്കിയത്.



അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :