ഷാർദൂൽ പുറത്തേക്ക്, തിലക് വർമ ടീമിലെത്തിയേക്കും, ഏകദിന പരമ്പര സ്വന്തമാക്കാൻ ഇന്ത്യ ഇന്ന് ഓസീസിനെതിരെ

അഭിറാം മനോഹർ| Last Modified ഞായര്‍, 24 സെപ്‌റ്റംബര്‍ 2023 (09:00 IST)
ഏഷ്യാകപ്പ് വിജയത്തിന് പിന്നാലെ ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയും സ്വന്തമാക്കാന്‍ ലക്ഷ്യമിട്ട് ഇന്ത്യ ഇന്ന് ഓസീസിനെതിരെ. 3 മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ മത്സ്രത്തില്‍ ഇന്ത്യ വിജയിച്ചിരുന്നു. രണ്ടാം മത്സരവും വിജയിച്ച് പരമ്പര സ്വന്തമാക്കാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. വിരാട് കോലി,രോഹിത് ശര്‍മ,ഹാര്‍ദ്ദി പാണ്ഡ്യ, കുല്‍ദീപ് യാദവ് എന്നിവരില്ലാതെയാണ് ഇന്ത്യന്‍ ടീം രണ്ടാം മത്സരത്തില്‍ ഇറങ്ങുന്നത്. രോഹിത്തിന്റെ അഭാവത്തില്‍ കെ എല്‍ രാഹുലാണ് ഇന്ത്യന്‍ ടീമിനെ നയിക്കുക.

ഒന്നാം ഏകദിനത്തില്‍ തിളങ്ങിയ ഗില്‍ റുതുരാജ് ഓപ്പണിംഗ് സഖ്യം തന്നെയാകും രണ്ടാം ഏകദിനത്തിലും ഇന്ത്യയ്ക്കായി കളിക്കാനിറങ്ങുക. ആദ്യ ഏകദിനത്തില്‍ തിളങ്ങാനായില്ലെങ്കിലും ശ്രേയസ് അയ്യര്‍ക്ക് ഇന്നും അവസരം ലഭിക്കും. ഷാര്‍ദ്ദൂല്‍ ഠാക്കൂറിന്റെ പകരം വാഷിങ്ടണ്‍ സുന്ദര്‍,തിലക് വര്‍മ എന്നിവരിലൊരാള്‍ ടീമില്‍ ഇടം പിടിച്ചേക്കും.



അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :