സെല്‍‌ഫില്‍ ചെല്‍‌സിക്ക് മിന്നും ജയം

ലണ്ടന്‍| WEBDUNIA|
PRO
ഇംഗ്ളീഷ് പ്രീമിയര്‍ ലീഗില്‍ ചാമ്പ്യന്‍മാര്‍ക്ക് സെല്‍ഫ് ഗോളില്‍ തോല്‍വി. ലീഗ് കിരീടം സ്വന്തമാക്കിയ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെ ഓള്‍ഡ് ട്രഫോഡിലെ സ്വന്തം തട്ടകത്തിലാണ് ചെല്‍സി 1-0ത്തിന് കീഴടക്കിയത്.

കളിയുടെ എണ്‍പത്തിയേഴാം മിനിറ്റില്‍ ഫില്‍ ജോണ്‍സിലൂടെ പിറന്ന സെല്‍ഫ് ഗോള്‍ ജയത്തോടെ ചെല്‍‌സി പോയന്‍റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്ക് കയറി.

യുവാന്‍ മാട്ടയുടെ മുന്നേറ്റമാണ് സെല്‍ഫ് ഗോളിലേക്കുള്ള വഴിയൊരുക്കിയത്. ജയത്തോടെ 68 പോയന്‍റുമായി ആഴ്സനലിനെ പിന്തള്ളി മൂന്നാമതെത്തിയിരിക്കുകയാണ് ചെല്‍‌സി.

പ്രീമിയര്‍ ലീഗിലെ ആദ്യ മൂന്ന് സ്ഥാനക്കാര്‍ക്കാണ് ചാമ്പ്യന്‍സ് ലീഗ് യോഗ്യത. ഗോള്‍ വഴങ്ങിയതിനു പിന്നാലെ റാഫേല്‍ ചുവപ്പുകാര്‍ഡുമായി പുറത്തായതും യുനൈറ്റഡിന് തിരിച്ചടിയായി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :