വാതുവെപ്പും സംഘര്‍ഷങ്ങളും നിറഞ്ഞതാണ് പൂവന് കോഴികളെ കൊത്തിക്കൊല്ലിച്ച് കണ്ട് രസിക്കുന്ന ഈ ക്രൂരവിനോദം. കേരള-തമിഴ്നാട് അതിര്‍ത്തികളില്‍ രഹസ്യമായി കോഴിപ്പോര് ഇപ്പോളും നടക്കാറുണ്ട്. നിരോധിച്ച ഈ മത്സരം രഹസ്യമായിട്ടാണ് നടക്കുന്നത്.
പോരിനായുള്ള കോഴികളെ ചെറുപ്രായത്തില്‍ത്തന്നെ കൊത്തിപ്പിച്ച് പരിശീലിപ്പിക്കുന്നു. പ്രത്യേക പരിശീലനം ലഭിച്ച പൂവന്‍കോഴികളെയാണ് ഇതിനായി തിരഞ്ഞെടുക്കുന്നത്. നല്ല രീതിയില്‍ ആഹാരം കൊടുത്ത് വളര്‍ത്തുന്ന ഇവയ്ക്ക് കോഴിമുട്ടയും നല്‍കാറുണ്ട്.
നല്ല പരിശീലനം ലഭിച്ച കോഴിക്ക് 10,000 രൂപ വരെയാണ് വില. വാത് വെച്ചുള്ള മത്സരത്തില്‍ ചിലപ്പോള്‍ തര്‍ക്കങ്ങളും വഴക്കും ഉണ്ടാകാറുണ്ട്. മത്സരസമയത്ത് കോഴിയുടെ കാലില്‍ മൂര്‍ച്ചയുള്ള ചെറിയ കത്തി കെട്ടിവയ്ക്കും. കോഴിയുടെ വാലില്‍ പ്പിടിച്ച് പിറകോട്ട് വലിച്ച് കരുത്തു നല്കി കഴുത്തില്‍ തടവി വിടും. കാലിലെ കത്തി വിജയത്തിലേക്ക് നയിക്കും. എതിരാളി മരിക്കുന്നതുവരെ പോര് തുടരും. സര്‍വ്വസാധാരണമായിരുന്ന കോഴിയങ്കം മൃഗസ്നേഹികളും പക്ഷിസ്നേഹികളും ഇടപെട്ടതിനെത്തുടര്‍ന്നാണ് നിരോധിച്ചത്.
ഇറാഖിലും മറ്റും കോഴിപ്പോര് നിയമവിരുദ്ധമെങ്കിലും വ്യാപകമാണ്. ഗോളാകൃതിയിലുള്ള അരീനയിലാണു പോര്. ഇതിനു ചുറ്റും കാണികള്‍ക്ക് ഇരിക്കാനുള്ള ഇരിപ്പിടവും ഉണ്ടാകും. വെറുതെ പോരിന് ഇറക്കിവിടുകയല്ല. കൃത്യമായ നിയമങ്ങളും റൗണ്ടുകളുമുണ്ട്. ഓരോ പോരും പതിമൂന്നു മിനിറ്റ് നീണ്ടു നില്ക്കുന്ന എട്ടു റൗണ്ടുകളാണ്. ഓരോ റൗണ്ടിനിടയിലും രണ്ടു മിനിറ്റ് ഇടവേള.
ഒരു കോഴിപ്പോര് ഏകദേശം രണ്ടു മണിക്കൂറോളം നീണ്ടു നില്ക്കും. തുടര്‍ച്ചയായി മൂന്നു റൗണ്ടുകള്‍ ഏതെങ്കിലുമൊരു കോഴി പരാജയപ്പെടുകയാണെങ്കില്‍ ആ പോരില്‍ തോറ്റതായി പ്രഖ്യാപിക്കും. മാത്രവുമല്ല ഒരു മിനിറ്റിലധികം ഒരു കോഴിയെ മറ്റൊരു കോഴി കഴുത്തു തറയില്‍ ചേര്‍ത്തു പിടിക്കുകയാണെങ്കിലും പരാജയപ്പെടും. പോരിനിറക്കുന്ന കോഴികളെ വന്‍വില കൊടുത്താണു മേടിക്കുന്നത്. ഏറ്റവും വില കൂടിയ കോഴിയെ വിളിക്കുന്നതു ഹരാത്തി എന്നാണ്.
അടുത്ത പേജ്- ഉയരത്തില്‍ നിന്നും കണ്ണുമടച്ച് ചാടുന്ന ബേസ് ജമ്പിംഗ്