ഏഷ്യന്‍ ത്രീ ഓണ്‍ ത്രീ വനിതാ ബാസ്കറ്റ്‌ബോള്‍ കിരീടം ഇന്ത്യക്ക്

ദോഹ: | WEBDUNIA| Last Modified ശനി, 18 മെയ് 2013 (17:37 IST)
PRO
PRO
ഏഷ്യന്‍ ത്രീ ഓണ്‍ ത്രീ വനിതാ ബാസ്കറ്റ്‌ ബോള്‍ കിരീടം ഇന്ത്യ നേടി ‌. മലയാളി താരം ഗീതു അന്ന ജോസിന്റെ മികവില്‍ മംഗോളിയയെ 21-14നു പരാജയപ്പെടുത്തിയാണ് ഇന്ത്യ കിരീടം നേടിയത്‌.

ഇന്ത്യക്കു വേണ്ടി കളിക്കളത്തില്‍ ഗീതുവിനൊപ്പം അനിത പോള്‍ഡുറായി, മനീഷ്‌ ദാംഗെ, പ്രതിമ സിംഗ്‌ എന്നിവരും‌ മംഗോളിയയ്ക്കുവേണ്ടി അല്‍ടാന്‍സായ ബറിയാദ്‌, ഗാന്‍സുള്‍ ദവാസുരേന്‍, ഇശ്ടായ കംബാല്‍, സൊളോംഗോ ബയസ്ഗലാന്‍ എന്നിവരും ഇറങ്ങി.

മത്സരത്തില്‍ ഉടനീളം എതിരാളികള്‍ക്കെതിരെ വ്യക്തമായ ആധിപത്യം പുലര്‍ത്തിയാണു ഗീതുവും സംഘവും കളിച്ചത്‌. ഒരു ഘട്ടത്തില്‍ മംഗോളിയ ആധിപത്യം നേടുമോയെന്നു തോന്നിച്ചെങ്കിലും ഗീതുവിന്റെ തകര്‍പ്പന്‍ പ്രകടനം ഇന്ത്യയെ മുന്നിലെത്തിച്ചു. പുരുഷവിഭാഗത്തില്‍ സൗദി അറേബ്യയെ പരാജയപ്പെടുത്തി ഖത്തര്‍ ചാമ്പ്യന്മാരായി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :