സ്കൂള്‍ മീറ്റിലെ കിടമത്സരം അത്‌ലറ്റിക്സിന് തകര്‍ച്ചയുണ്ടാക്കിയെന്ന് മേഴ്‌സിക്കുട്ടന്‍

കൊച്ചി| WEBDUNIA| Last Modified തിങ്കള്‍, 29 ഏപ്രില്‍ 2013 (13:30 IST)
PRO
സംസ്‌ഥാനത്തെ അത്‌ലറ്റിക്‌സിന്റെ തകര്‍ച്ചയ്‌ക്കു കാരണം സ്‌കൂള്‍ മീറ്റുകളില്‍ മികച്ച സ്‌ഥാനം നേടാന്‍ സ്‌കൂളുകള്‍ നടത്തുന്ന കിടമത്സരമാണെന്ന്‌ മേഴ്‌സിക്കുട്ടന്‍.

ഫെഡറേഷന്‍ കപ്പ്‌ അത്‌ലറ്റിക്‌സില്‍ കേരളം രണ്ടാം സ്‌ഥാനത്തായതിന്റെ നിരാശ പങ്കുവെച്ചാണ്‌ മുന്‍ താരം സ്‌കൂളുകള്‍ക്കെതിരേ തുറന്നടിച്ചത്‌.

മികച്ച സ്‌കൂളിനുള്ള അവാര്‍ഡ്‌ വാങ്ങുക മാത്രമാണ്‌ ഇപ്പോള്‍ സ്‌കൂള്‍ തലത്തിലെ കായികാധ്യാപകരുടെ ലക്ഷ്യമെന്നും അല്ലാതെ താരങ്ങളെ വാര്‍ത്തെടുക്കുകയല്ലെന്നും അവര്‍ പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :