നദാല്‍ വീണ്ടും കളിമണ്‍ പ്രതലത്തിലെ രാജാവ്

ബാഴ്സലോണ| WEBDUNIA| Last Modified ചൊവ്വ, 30 ഏപ്രില്‍ 2013 (09:57 IST)
PRO
ബാഴ്സലോണ ടെന്നിസ് ചാംപ്യന്‍ഷിപ്പില്‍ എട്ടാം തവണയും റാഫേല്‍ നദാലിന് കിരീടം. നിക്കോളസ് അല്‍മഗ്രൊയെ 6-4, 6-3നു ലോക മുന്‍ ഒന്നാം നമ്പര്‍ കൂടിയായ നദാല് കീഴടക്കിയത്‍.

ബാഴ്സലോണയിലെ കളിമണ്‍ പ്രതലത്തില്‍ ഇതുവരെയുള്ള 40 കളികളില്‍ ജയംനദാലിനൊപ്പമാണ്. കിരീടനേട്ടം തുടരെ മുപ്പതാം ജയത്തോടെയാണ്. മേയില്‍ തുടങ്ങുന്ന ഫ്രഞ്ച് ഓപ്പണിലും നദാല്‍ മത്സരിക്കുന്നുണ്ട്.

നൊവാക് ദ്യോകോവിച്ച്, റോജര്‍ ഫെഡറര്‍, ഹൊറേഷ്യൊ സെബല്ലൊ എന്നിവര്‍ക്കു മാത്രമാണ് ഇതിനു മുന്‍പ് കളിമണ്‍ പ്രതലത്തില്‍ നദാലിനെ കീഴടക്കാനായിട്ടുള്ളത്


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :