അനുബന്ധ വാര്‍ത്തകള്‍
- അഗ്നിദേവനും ഭൂമിദേവിക്കുമുള്ള സമര്‍പ്പണം അടുക്കളകളിലും ഉണ്ടായിരുന്നു!
- ചിലവ് നിയന്ത്രിക്കാൻ നിങ്ങൾക്കാവുന്നില്ലേ ? എങ്കിൽ വാസ്തുവിൽ ശ്രദ്ധവേണം
- പ്രസാദത്തിലെ പുഷ്പം ചെവിയിലോ മുടിയിലോ വയ്ക്കണം; വിശ്വാസത്തിന് പിന്നിലെ സത്യം ഇതാണ്!
- റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകയെപ്പോലും പമ്പയിലേക്ക് കടത്തിവിടുന്നില്ല, തടയുന്നത് സ്ത്രീകൾ ഉൾപ്പെടെയുള്ള പ്രതിഷേധക്കാർ; വിശ്വാസം സംരക്ഷിക്കാൻ പാടുപെട്ട് പ്രായമായ സ്ത്രീകളുടെ ഉപരോധം
- വിദ്യാരംഭത്തിന് മുഹൂർത്തമുണ്ടോ ?
തുളസിയില തലയിൽ ചൂടുന്നതിന് മുമ്പ് ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്!
തുളസിയില തലയിൽ ചൂടുന്നതിന് മുമ്പ് ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്!
ആരാധനയുടെ ഭാഗമായും രോഗമുക്തിക്കും ആരോഗ്യത്തിനും ഉപയോഗിക്കുന്ന ഒന്നാണ് തുളിസിയില. ക്ഷേത്രങ്ങളിലെ പൂജയ്‌ക്കും വഴിപാടുകള്‍ക്കും തുളസിയില ഒഴിവാക്കാനാകാത്ത ഒന്നാണ്. ഭാരതീയ സ്‌ത്രീകള്‍ക്ക് കൃഷ്ണത്തുളസിയില തലയിൽ ചൂടുന്ന ശീലവുമുണ്ട്. ഇതുവഴി ഐശ്വര്യവും സ്‌ത്രീത്വവും വര്‍ദ്ധിക്കുന്നു എന്നാണ് വിശ്വാസം.
എന്നാൽ കുളിച്ച് ശുദ്ധിയായതിന് ശേഷം മാത്രമേ തുളസിയില തൊടാൻ പോലും പാടുള്ളൂ എന്നും ഉണ്ട്. ഭംഗിക്കു വേണ്ടി മാത്രം മുടിയുടെ അറ്റത്തു തുളസി വയ്ക്കുന്നതും കുളിക്കാതെ മുടിയിൽ തുളസിക്കതിർ ധരിക്കുന്നതും ശരിയല്ലെന്നു പഴമക്കാർ പറയാറുണ്ട്. അതിനു കാരണമായി നിരവധി കാര്യങ്ങളാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. കുളിച്ച് ശുദ്ധിയായതിന് ശേഷം മാത്രമേ തുളസിയില തലയിൽ ചൂടാൻ പാടുള്ളൂ.
വൈഷ്ണവ പ്രധാനമായ ദേവന്മാരായ മഹാവിഷ്ണു, ശ്രീകൃഷ്ണൻ, ശ്രീരാമൻ എന്നിവരെ തുളസി കൊണ്ടാണ് ആരാധിക്കേണ്ടത്. അതിനാല്‍ തുളസിയിലയ്‌ക്ക് പ്രത്യേക മഹത്വമുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു. തുളസിയില നുള്ളുമ്പോഴും ഒരുപാട് കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. ചില ദിവസങ്ങളിൽ തുളസിയില നുള്ളുന്നത് വീടിന്റെ ഐശ്വര്യത്തെവരെ ബാധിക്കും.