റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകയെപ്പോലും പമ്പയിലേക്ക് കടത്തിവിടുന്നില്ല, തടയുന്നത് സ്‌ത്രീകൾ ഉൾപ്പെടെയുള്ള പ്രതിഷേധക്കാർ; വിശ്വാസം സംരക്ഷിക്കാൻ പാടുപെട്ട് പ്രായമായ സ്‌ത്രീകളുടെ ഉപരോധം

റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകയെപ്പോലും പമ്പയിലേക്ക് കടത്തിവിടുന്നില്ല, തടയുന്നത് സ്‌ത്രീകൾ ഉൾപ്പെടെയുള്ള പ്രതിഷേധക്കാർ; വിശ്വാസം സംരക്ഷിക്കാൻ പാടുപെട്ട് പ്രായമായ സ്‌ത്രീകളുടെ ഉപരോധം

പത്തനംതിട്ട| Rijisha M.| Last Modified ചൊവ്വ, 16 ഒക്‌ടോബര്‍ 2018 (10:26 IST)
ശബരിമലയിൽ പ്രതിഷേധം ശക്തമാകുന്നു. പത്തിനും അമ്പതിനും ഇടയിലുള്ള സ്‌ത്രീകളെ പമ്പയിലേക്ക് കയറ്റിവിടില്ലെന്ന ഉറച്ച നിലപാടിൽ തന്നെയാണ് പ്രതിഷേധക്കാർ. നിലയ്‌ക്കലിന് അപ്പുറം സ്‌ത്രീകളെ കയറ്റിവിടില്ലെന്ന നിലപാടിൽ നിലയ്‌ക്കലിൽ ശക്തമായ ഉപരോധം തുടങ്ങി.

വാർത്ത റിപ്പോർട്ട് ചെയ്യാനെത്തുന്ന മാധ്യമ പ്രവർത്തകരെ പോലും പ്രതിഷേധക്കാൻ അകത്തേക്ക് കയറ്റിവിടുന്ന സാഹചര്യമല്ല അവിടം ഉള്ളത്. വാർത്ത റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകയെയാണ് വിവിധ സംഘടനകളുടെ നേതൃത്വത്തിൽ പ്രതിഷേധക്കാർ തടഞ്ഞത്. പമ്പ വാരെ പോകാനിരിക്കെ പകുതി വഴിക്ക്‌വെച്ച് സ്‌ത്രീകൾ ഉൾപ്പെടെയുള്ള പ്രതിഷേധക്കാരെത്തി തടയുകയായിരുന്നു.

പമ്പവരെ സ്ത്രീകളെത്തിയാല്‍ കണ്ണ് വെട്ടിച്ച്‌ അവര്‍ സന്നിധാനത്ത് കടക്കുമെന്നാണ് പ്രതിഷേധക്കാരുടെ നിലപാട്‍. ഈ സാഹചര്യത്തിലാണ് നിലയ്ക്കലിലെ ഉപരോധം. നിലയ്ക്കലിലേക്ക് വരുന്ന സ്ത്രീകളെ കടത്തിവിടുന്ന കാര്യത്തില്‍ കൃത്യമായി തീരുമാനം വരുംവരെ തടയുമെന്നാണ് സമരാനുകൂലികൾ പറയുന്നത്. ഇപ്പോള്‍ ബോധവല്‍ക്കരിച്ച്‌ പിന്തിരിപ്പിക്കുകയാണെന്നും ഇവര്‍ വാദിക്കുന്നുണ്ട്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :