വിദ്യാരംഭത്തിന് മുഹൂർത്തമുണ്ടോ ?

Sumeesh| Last Modified തിങ്കള്‍, 15 ഒക്‌ടോബര്‍ 2018 (19:52 IST)
നവരാത്രിയുടെ സമാപനമായ മഹാനവമിയുടെ പിറ്റേ ദിവസമുള്ള ദശമി വിജയദശമിയായി ആചരിക്കപ്പെടുന്നു. കേരളത്തിൽ ഈ ദിവസം വിദ്യാരംഭ ദിവസമയാണ് ആചരികുന്നത്. കുട്ടികളെ എഴുത്തിനിരുത്തി ആദ്യാക്ഷരം എഴുതിക്കുന്ന ചടങ്ങാണിത്

നല്ല മുഹൂർത്തം നോക്കി വർഷത്തിൽ ഏതു ദിവസവും വിദ്യാരംഭത്തിനിരുത്താം. എന്നാൽ വിജയദശമി ദിനത്തിൽ ഏതുകുട്ടിക്കും വിദ്യാരംഭം കുറിക്കാം. ഇതിനായി പ്രത്യേക മുഹൂർത്തം നോക്കേണ്ട ആവശ്യമില്ല. എന്നതിനാലണ് വിജയ ദശമി ദിനത്തിൽ വിദ്യാരംഭം നടത്തുന്നതിന്റെ പ്രാധാന്യം.

വിദ്യാരംഭം കുറിക്കാത്തവർക്ക് മാത്രമല്ല. നേരത്തെ വിദ്യാരംഭം കുറിച്ചിട്ടുള്ളവരും ഈ ദിവസം അരിയിലോ മണലിലോ അറിവിന്റെ ലോകം വികസിപ്പിക്കാം. ഹരിശ്രിഃ ഗണപതായേ നമഃ എന്ന് കുറിക്കുന്നതിലൂടെ വിദ്യക്കുള്ള വിഗ്നങ്ങൾ അകറ്റി സരസ്വതി ദേവിയുടെ അനുഗ്രഹം സ്വന്തമാക്കുക എന്നാണ് വിശ്വാസം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :