1. ആത്മീയം
  2. ജ്യോതിഷം
  3. പ്രത്യേക പ്രവചനം
  4. Astrology Special

കൈവെള്ളയില്‍ മറുക് വന്നാല്‍ - തലവേദന മുതല്‍ വിവാഹത്തകര്‍ച്ച വരെ!

കൈ
എല്ലാവരുടേയും ശരീരത്തില്‍ പല ഭാഗങ്ങളിലായി മറുക് ഉണ്ടാകും. ഈ മറുകുകളെല്ലാം വ്യത്യസ്തമായ കാര്യങ്ങളെയാണ് സൂചിപ്പിക്കുക. ചിലപ്പോള്‍ ഇതു ഭാഗ്യനിര്‍ഭാഗ്യങ്ങളുടെ സൂചനയാകാം, മറ്റു ചിലപ്പോഴാകട്ടെ രോഗങ്ങളേയും സൂചിപ്പിക്കും. 
 
കൈയിലെ ജീവിതരേഖയുടെ നടുവിലായി മറുകു വരുന്നതു നല്ലതല്ല എന്നാണ് ശാസ്ത്രം പറയുന്നത്. ഇതു ഗുരുതരരോഗങ്ങള്‍ വരുന്നതിനും ഭാഗ്യങ്ങള്‍ ഇല്ലാതാകുന്നതിനും കാരണമാകുമെന്നാണ് വിശ്വാസം. ഹൃദയരേഖയ്ക്കു നടുവിലായി മറുകു വരുന്നത് മരണകാരണമായ രോഗങ്ങളിലേയ്ക്കു നയിച്ചേക്കുമെന്ന വിശ്വാസവും നിലനില്‍ക്കുന്നു.
 
ആയുര്‍രേഖയില്‍ മറുക് ഉള്ളവര്‍ക്ക് തലവേദന മൈഗ്രേയ്ന്‍ എന്നിങ്ങനെയുള്ള അസുഖങ്ങള്‍ ഉണ്ടാകും. ഇവരുടെ തലവേദന ഒരിക്കലും വിട്ടുമാറുകയും ഇല്ലയെന്നാണ് വിശ്വാസം. ഭാഗ്യം അവസാനിച്ചു എന്നതിന്റെ സൂചനയാണ് ഭാഗ്യരേഖയ്ക്കു നടുവിലായി വരുന്ന മറുകെന്നും പഴമക്കാര്‍ പറയാറുണ്ട്.  
 
വിവാഹരേഖയില്‍ മറുക്  വരുന്നത് പ്രണയതകര്‍ച്ചയ്ക്കും വിവാഹമോചനത്തിനും കാരണമായേക്കും. ഉള്ളം കൈയില്‍ ഇടുതുവശത്തായി മറുകുണ്ടെങ്കില്‍ വിവാഹം വൈകുമെന്നും മോതിരവിരലിനു താഴെ മറുകു കാണപ്പെട്ടാല്‍ നിങ്ങളുടെ ബന്ധത്തെയെല്ലാം മോശമായി ബാധിക്കുമെന്ന വിശ്വാസവും നിലവിലുണ്ട്.
About Writer
BIJU
അടുത്ത ലേഖനം
പാമ്പ് ശരീരത്തിലേക്ക് വീഴുന്നതായി സ്വപ്‌നം കണ്ടിട്ടുണ്ടോ ?, ഇതില്‍ ഭയക്കേണ്ടതുണ്ടോ ?