ആഗ്രഹിച്ചതെന്തും നടക്കും ഇക്കാര്യം ചെയ്താൽ !

സുമീഷ് ടി ഉണ്ണീൻ| Last Modified ചൊവ്വ, 27 നവം‌ബര്‍ 2018 (08:47 IST)
ആഗ്രഹ സഫലീകരണത്തിന് ജ്യോതിഷത്തിൽ പറയുന്ന എറ്റവും ഉത്തമമായ കാര്യമാണ് വീട്ടിൽ 21 ദിവസം തുടർച്ചയാ‍യി നെയ്ത്തിരി കത്തിക്കുന്നത്. വീടുകളിൽ നിലവിളക്ക് തെളിയിക്കുന്നത് സാധാരണമാണ് എന്നാൽ കൂടുതൽ ചിട്ടയോടെ വേണം നെയ്ത്തിരി തെളിയിക്കാൻ.

വീട്മുഴുവൻ അടിച്ചു തുടച്ചതിന് ശേഷം മാത്രമേ വിളക്ക് തെളിയിക്കാവൂ. ഇത് രാവിലെയും വൈകിട്ടും ചെയ്യുകയും വേണം. കൂമ്പുള്ള അഞ്ച് തിരിയിടാവുന്ന നിലവിളക്കാണ് തെളിയിക്കേണ്ടത്. നിലവിളക്ക് ഓരോ തവണ തെളിയിച്ച ശേഷവും വൃത്തിയാക്കണം.


എള്ളെണ്ണ ഉപയോഗിച്ച് തിരികത്തിക്കുന്നതാണ് ഏറെ നല്ലത്. നിലവിളക്കിൽ നിറയെ എണ്ണ ഒഴിച്ച് തുണിത്തിരിയോ നൂൽ തിരിയോ ഇട്ട് ദീപം തെളിയിക്കാം. ഒരിക്കൽ ഉപയോഗിച്ചതിന്റെ ബാകീ എണ്ണയോ, കത്തിച്ച തിരിയോ ഉപയോഗിന്നത് നന്നല്ല. ഇങ്ങനെ 21 ദിവസം തുടർച്ചയായി ചെയ്താൽ ആഗ്രഹിച്ച കാര്യം മുടക്കമില്ലാതെ നടക്കും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :