ശ്രീനു എസ്|
Last Modified വെള്ളി, 2 ഏപ്രില്‍ 2021 (17:53 IST)
അനിഴം നക്ഷത്രക്കാര്‍ പൊതുവേ വിഷാദികളായിരിക്കും. കാരണം ഇവര്‍ക്ക് ജീവിതത്തില്‍ വിപരീതമായ ചുറ്റുപാടുകളുമായി എപ്പോഴും ഏറ്റുമുട്ടേണ്ടി വരുന്നതുകൊണ്ടാണ്. ഭാവികാര്യങ്ങളെ കുറിച്ച് ഇവര്‍ എപ്പോഴും ചിന്തിച്ചുകൊണ്ടിരിക്കും. കൂടാതെ തന്റെ കുറവുകളെ കുറിച്ച് ഇവര്‍ എപ്പോഴും മറ്റുള്ളവരോട് പറഞ്ഞുകൊണ്ടിരിക്കും.
എന്നാല്‍ തനിക്ക് ദോഷം ചെയ്യുന്നവരോട് തക്കം പാര്‍ത്തിരുന്ന് ഇവര്‍ പ്രതികാരം ചെയ്യുന്നു. ഏതുകാര്യത്തിലും തടസം നേരിടുകയാണ് ഇവരുടെ പ്രധാന പ്രശ്‌നം. എന്നാലും ലഹരി വസ്തുക്കളോട് ഇവര്‍ക്ക് പൊതുവേ താല്‍പര്യം കാണില്ല.