പാമ്പ് ശരീരത്തിലേക്ക് വീഴുന്നതായി സ്വപ്‌നം കണ്ടിട്ടുണ്ടോ ?, ഇതില്‍ ഭയക്കേണ്ടതുണ്ടോ ?

പാമ്പ് ശരീരത്തിലേക്ക് വീഴുന്നതായി സ്വപ്‌നം കണ്ടിട്ടുണ്ടോ ?, ഇതില്‍ ഭയക്കേണ്ടതുണ്ടോ ?

  Astrology , Astro , snake , dreams , വിശ്വാസം , ആചാര്യന്മാര്‍ , സര്‍പ്പം , നാഗം , ജ്യോതിഷം
jibin| Last Modified ബുധന്‍, 28 നവം‌ബര്‍ 2018 (19:21 IST)
സര്‍പ്പങ്ങളെ ആരാധിക്കുകയും അവയുമായി ബന്ധപ്പെട്ട വിശ്വാസങ്ങളെ മുറുകെ പിടിക്കുന്നവരുമാണ് ഒരു വിഭാഗം ഭാരതീയര്‍. പാമ്പിനെ സ്വപനത്തിൽ കാണുന്നത് ദോഷങ്ങളുടെ ഭാഗമായിട്ടാണെന്ന വിശ്വാസവും നിലനില്‍ക്കുന്നുണ്ട്.

ലൈംഗികവികാരത്തിന്റെ സൂചനയാണ് പാമ്പിനെ സ്വപ്‌നം കാണുന്നതെന്ന വിശ്വാസവും സമൂഹത്തിലുണ്ട്. ഇത്തരത്തില്‍ നാഗങ്ങളുമായി ബന്ധപ്പെട്ട കഥകളെല്ലാം ആശ്ചര്യപ്പെടുത്തുന്നതാണ്.

പുരാത കാലം മുതല്‍ ഭാരതീയര്‍ നാഗങ്ങളെ ആരാധിക്കുകയും അവയ്‌ക്കായി പ്രത്യേക പൂജകള്‍ നടത്തുകയും ചെയ്യുന്നു. എന്നാല്‍ ചില സാഹചര്യങ്ങളിൽ സ്വപ്നം കാണുന്നത് ഗുണാനുഭവങ്ങൾ ഉണ്ടാകുമെന്നാണ് ആചാര്യന്മാര്‍ പറയുന്നത്.

പാമ്പ് ശരീരത്തിലേക്ക് വീഴുന്നതായി സ്വപ്നം കണ്ടാൽ സമൃദ്ധിയും സർവ്വൈശ്വര്യവുമാണ് ഫലമെന്നാണ് ആചാര്യന്മാര്‍ വ്യക്തമാക്കുന്നത്. പാമ്പിനെ മറ്റുള്ളവർ കൊല്ലുന്നതായി കണ്ടാൽ ശത്രുക്കൾ കുറയുമെന്നതിന്റെ സൂചനയാണെന്നുമാണ് വിശ്വാസം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :