രാവിലെ ഇണക്കാക്കകളെ കണികണ്ടാൽ !

സുമീഷ് ടി ഉണ്ണീൻ| Last Modified ഞായര്‍, 25 നവം‌ബര്‍ 2018 (14:58 IST)
കാക്കകളെ കാണുന്നത് ശകുനമായി കണക്കാക്കം എന്നാണ് ശകുന ശാസ്ത്രത്തിൽ വ്യക്തമാക്കുന്നത്. എന്നാൽ കാക്കയെ എങ്ങനെയാണ് കണ്ടത് എന്നതും പ്രധാനമാണ്. കാക്കയെ ഓരോ തരത്തിൽ കാണുന്നതിനും പല തരത്തിലുള്ള ഫലമാണ് ഉള്ളത്. ഇതിൽ ശുഭകരവും അല്ലാത്തതും ഉണ്ടാകും.

ഇണക്കാക്കകളെ രാവിലെ കണികാണുന്നത് ശുഭകരമാണ് എന്നാണ് ശകുന ശസ്ത്രത്തിൽ പറയുന്നത്. ഇത് കുടുംബ ജീവിതവും വിവാഹ ബന്ധവും കൂടുതൽ ഇഴയടുപ്പമുള്ളതാക്കും എന്നതിന്റെ സൂചനായായി കണക്കാക്കാം. സ്ത്രീ സുഖം അറിയും എന്നും ഇത് അർത്ഥമാക്കുന്നു.

യാത്രക്കിറങ്ങുമ്പോൾ കാക്ക വലതുവശത്ത് ഇരിക്കുകയോ വലതു വശത്തിലൂടെ പറന്നുപോവുകയോ ചെയ്താലും നല്ലതാണ്. ഉദ്ദേശിച്ച കാര്യം മുടക്കംകൂടാതെ നടക്കും എന്നാണ് ഇത് അർത്ഥമാക്കുന്നത്. എന്നാൽ ഇടതുവശത്തുകൂടിയാണ് കാക്ക പറക്കുന്നത് എങ്കിൽ ദോഷകരമാണ്. ഉദ്ദേശിച്ച കാര്യത്തിൽ പ്രശ്നങ്ങൾ ഉണ്ടാകും എന്നതിന്റെ സൂചനയാണിത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :