അനുബന്ധ വാര്‍ത്തകള്‍
- മഞ്ജുവിന്റെ പരാതിയിൽ കേസെടുത്തു, ക്രൈംബ്രാഞ്ച് എസ്പി അന്വേഷിക്കും
- കൂടുതൽ സ്ത്രീകൾ ഡിസിഷൻ മേക്കിങ്ങിൽ പങ്കാളികളായിരുന്നു എങ്കിൽ ലോകം സമാധാനപൂർണമായേനെ: ബിബിസിയുടെ '100 വുമൺ' പരിപാടിയിൽ നന്ദിത ദാസ്
- റോഡരികിൽ നിർത്തിയിട്ട കണ്ടെയ്നർ ലോറിയിൽ 39 മൃതദേഹങ്ങൾ, അമ്പരന്ന് ലണ്ടൻ നഗരം !
- കേന്ദ്ര സർക്കാർ ഇലക്ട്രിക് കാറുകളിലേക്ക് മാറുന്നു, വാങ്ങുന്നത് 10 കോന എസ്യുവി !
- മറ്റൊരു പാമ്പിനെ തിന്നാൻ എത്തിയ കോറൽ സ്നേക്കിനെ കുത്തിയോടിച്ച് കടന്നൽ, വീഡിയോ !
പങ്കാളി നിങ്ങളിൽനിന്നും മോഹിക്കുന്നതെന്ത് ? പ്രണിയികൾ ഇക്കാര്യം തീർച്ചയായും അറിഞ്ഞിരിക്കണം !
നിമിത്തം എന്നത് ഭാരതിയ ജ്യോതിഷത്തിലെ പ്രമുഖമായ വലിയൊരു വിഭാഗമാണ്. മനുഷ്യ ശരീരത്തില്‍ ഓരോ അവയവങ്ങളും തുടിക്കുന്നത് ഒരോ ഫലങ്ങള്‍ക്കുള്ള സൂചനകളാണെന്നാണ് നിമിത്ത ശാസ്ത്രം പറയുന്നത്. സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും വിഭിന്ന ഫലങ്ങളാണ് നിമിത്ത ശാസ്ത്രത്തില്‍ വിധിച്ചിരിക്കുന്നത്.
പുരുഷന് വലതു വശവും സ്ത്രീകള്‍ക്ക് ഇടതുവശവും തുടിക്കുന്നത് പൊതുവേ നല്ലതാണെന്നാണ് ഇതില്‍ പറയുന്നത്. നേരേ മറിച്ച് ആണുങ്ങള്‍ക്ക് ഇടതു ഭാഗം തുടിക്കുന്നതും സ്ത്രീകള്‍ക്ക് വലതുവശം തുടിക്കുന്നതും ദോഷ ഫലങ്ങളുടെ സൂചനയാണെന്നും നിമിത്ത ശാസ്ത്രം വ്യക്തമാക്കുന്നുണ്ട്. ഇക്കാര്യങ്ങള്‍ ആധുനിക ശാസ്ത്രം അംഗീകരിക്കുന്നില്ലെങ്കിലും ഇതില്‍ വിശ്വാസമുള്ളവര്‍ നിരവധിയാണ്.
വലത്തായാലും ഇടത്തായാലും ഓരോ അവയവത്തിനും പ്രത്യേകം ഫലങ്ങളുമുണ്ട്. പാട്ടില്‍ പറയുന്നതു നിമിത്ത ശാസ്ത്രപ്രകാരവും ശരിതന്നെ. സ്ത്രീകള്‍ക്ക് ഇടത്തേ കണ്ണിന്റെ തടം തുടിച്ചാല്‍ പ്രിയസമാഗമം ഫലം. ഇടത്തേ കവിള് തുടിച്ചാല്‍ പുരുഷബന്ധം തന്നെ സാധ്യമാകുമത്രേ. ഇതിനു പുരുഷന്മാര്ക്കു തുടിക്കേണ്ടത് വലതുഭാഗമാണെന്നും പറയുന്നു.