അനുബന്ധ വാര്ത്തകള്
- കൂടുതൽ സ്ത്രീകൾ ഡിസിഷൻ മേക്കിങ്ങിൽ പങ്കാളികളായിരുന്നു എങ്കിൽ ലോകം സമാധാനപൂർണമായേനെ: ബിബിസിയുടെ '100 വുമൺ' പരിപാടിയിൽ നന്ദിത ദാസ്
- റോഡരികിൽ നിർത്തിയിട്ട കണ്ടെയ്നർ ലോറിയിൽ 39 മൃതദേഹങ്ങൾ, അമ്പരന്ന് ലണ്ടൻ നഗരം !
- കേന്ദ്ര സർക്കാർ ഇലക്ട്രിക് കാറുകളിലേക്ക് മാറുന്നു, വാങ്ങുന്നത് 10 കോന എസ്യുവി !
- മറ്റൊരു പാമ്പിനെ തിന്നാൻ എത്തിയ കോറൽ സ്നേക്കിനെ കുത്തിയോടിച്ച് കടന്നൽ, വീഡിയോ !
- ജൂനിയർ എ ആർ റഹ്മാൻ, മകനൊപ്പം കി ബോർഡ് വായിച്ച് സംഗീത ചക്രവർത്തി !
മഞ്ജുവിന്റെ പരാതിയിൽ കേസെടുത്തു, ക്രൈംബ്രാഞ്ച് എസ്‌പി അന്വേഷിക്കും
മഞ്ജു വാര്യർ ൻൽകിയ പരാതിയി ശ്രികുമാർ മേനോനെതിരെ പൊലീസ് കേസ് രെജിസ്റ്റർ ചെയ്തു. തൃശൂർ ഈസ്റ്റ് പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ജില്ലാ ക്രൈം ബ്രാഞ്ച് എസ്‌പി സിഡി ശ്രീനിവാസനാണ് കേസിന്റെ അന്വേഷണ ചുമതല. സ്ത്രീത്വത്തെ അപമനിക്കുന്ന തരത്തിലുള്ള അംഗവിക്ഷേപങ്ങൾ നടത്തുക, സാമൂഹ്യ മാധ്യമങ്ങൾ വഴി അപവാദ പ്രചരണങ്ങൾ നടത്തുക ഗൂഢ ഉദ്ദേശത്തോടെ സ്ത്രീയെ പിന്തുടരുക എന്നീ വകുപ്പുകൾ പ്രകാരമാണ് ശ്രികുമാർ മേനോനെതിരെ കേസെടുത്തിരിക്കുന്നത്.
ശ്രികുമാർ മേനോൻ തന്നെ ഭീഷണിപ്പെടുത്തുന്നതായി കാണിച്ച് തിങ്കളാഴ്ചയാണ് മഞ്ജു വര്യർ ഡിജിപ്ക്ക് നേരിട്ട് പരാതി നൽകിയത്. ഒടിയൻ സിനിമക്ക് ശേഹമുഌഅ സൈബർ ആക്രമണത്തിന് പിന്നിൽ ശ്രീ കുമാർ മേനോ ആണെന്നും, ചിലർ തനിക്കെതിരെ സംഘടിത നിക്കം നടത്തുന്നു എന്നും മഞ്ജുഡിജിപിക്ക് നൽകിയ പരാതിയിൽ ആരോപിച്ചിരുന്നു.
മഞുവിന്റെ പരാതിയുടെ അടിസ്ഥനത്തിൽ ഡിവൈ എസ്‌പി രാജ്‌കുമാറിന്റെ നേതൃത്വത്തിൽ സിഐ പ്രകാശ് അന്വേഷണം ആരംഭിച്ചിരുന്നു. അന്വേഷണം വേഗത്തിലാക്കുന്നതിന്റെ ഭാഗമായാണ് ക്രൈംബ്രാഞ്ച് എസ്‌പിക് കേസ് കൈമാറിയിരിക്കുന്നത്. ശ്രികുമാർ മേനോന്റെയും മഞ്ജു പരാതിയിൽ പരാമർശിക്കുന്ന മറ്റൊരളുടെയും മൊഴി പൊലീസ് ഉടൻ രേഖപ്പെടുത്തിയേക്കും.