മറ്റൊരു പാമ്പിനെ തിന്നാൻ എത്തിയ കോറൽ സ്നേക്കിനെ കുത്തിയോടിച്ച് കടന്നൽ, വീഡിയോ !

വെബ്‌‌ദുനിയ ലേഖകൻ| Last Modified ബുധന്‍, 23 ഒക്‌ടോബര്‍ 2019 (16:48 IST)
സഹജീവികളെ രക്ഷിക്കാൻ മറ്റു ജീവികൾ ശ്രമിക്കുന്നതിന്റെ വീഡിയോകൾ നമ്മൾ കണ്ടിട്ടുണ്ടാകും അത്തരത്തിൽ ഒരു വീഡിയോയാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായിരിക്കുന്നത്. മറ്റൊരു പാമ്പിനെ വിഴുങ്ങുകയായിരുന്ന കോറൽ നേക്കിനെ അക്രമിക്കുന്ന കടന്നലിന്റെ വീഡിയോയാണ് ഇപ്പോൾ പ്രചരിക്കുന്നത്.

ഫ്ലോറിഡ സർവകലാശാലയിലെ ജീവനക്കാരിയായ ഇവാൻജലൈൻ ക്യുമിങ്സ് ആണ് ഈ വീഡിയോ പകർത്തിയത്. വീടിന്റെ പിന്നിലെ റോസാ ചെടിയിൽ ഉണ്ടായിരുന്ന റാറ്റ് സ്നേക്കിനെ ഭക്ഷിക്കാനെത്തിയ കോറൽ സ്നേക്കിനെയാണ് കടന്നൽ അക്രമിച്ചത്. റാറ്റ് സ്നേക്കിന്റെ ശരീരത്തിൽ ഇരിക്കുകയായിരുന്നു കടന്നൽ. കോറൽ സ്നേക്ക് റാറ്റ് സ്നേക്കിന്റെ ഇരയാക്കാൻ ശ്രമിച്ചത് കടന്നലിന് അത്ര ഇഷ്ടമായില്ല. നേരെ കോറൽ സ്നേക്കിന്റെ ദേഹത്തുപോയിരുന്നു, എന്നിട്ട് ഒന്നാന്തരമൊരു കുത്ത് വച്ചുകൊടുത്തു. ഇതോടെ ഇര വേണ്ടെന്നുവച്ച് കോറൽ സ്നേക്ക് പേടിച്ചോടി.
ഇതിനോടകം നിരവധി പേർ ഈ വീഡിയോ കണ്ടുകഴിഞ്ഞു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :