അനുബന്ധ വാര്ത്തകള്
- 6,499രൂപക്ക് ഡ്യുവൽ റിയർ ക്യാമറ, കരുത്ത് പകരുന്നത് സോണിയുടെ ഐഎംഎക്സ് സെൻസർ, റെഡ്മി 8A ഉടൻ വിൽപ്പനക്കെത്തും !
- അതിവേഗത്തിൽ ഓടിക്കൊണ്ടിരിക്കെതന്നെ ഓട്ടോറിക്ഷയുടെ ടയർ മാറ്റി, ഞെട്ടിക്കുന്ന വീഡിയോ !
- പട്ടാപ്പകൽ ബിസിനസുകാരനെ വെടിവച്ച് കൊലപ്പെടുത്തി അജ്ഞാതൻ, നടുക്കുന്ന ദൃശ്യങ്ങൾ പുറത്ത്, വീഡിയോ
- മനസിൽ എന്തെന്ന് പറയാനാകുന്നില്ല: ദാദാ സാഹിബ് ഫാൽകെ പുരസ്കാരം ലഭിച്ചതിനെ കുറിച്ച് അമിതാഭ് ബച്ചൻ
- കൂടുതൽ സുന്ദരനായി പുതിയ ക്വിഡ്, ചിത്രങ്ങൾ പുറത്തുവിട്ട് റെനോ !
വീടിനോട് ചേർന്നാണോ കിണർ, ഇക്കാര്യങ്ങൾ അറിയൂ !
കിണർ ഏതൊരു വീടിന്റേയും അനിവാര്യ ഘടകമാണ്. വെള്ളം അത്ര പ്രധാനമാണല്ലോ ഓരോ വീടിനും. എന്നാൽ വെള്ളം മാത്രമല്ല കിണർ ഐശ്വര്യവും പ്രധാനം ചെയ്യും എന്നാണ് ജ്യോതിഷം പറയുന്നത്. യഥാസ്ഥാനത്ത് നിർമ്മിക്കുന്ന കിണർ കുടുംബത്തിന് സർവ്വൈശ്വര്യം പ്രധാനം ചെയ്യും. ഇതിന് ഏറ്റവും പ്രധാനമായും അറിയേണ്ടത് എവിടെയെല്ലാം കിണർ പണിയാം എവിടെയെല്ലം പണിയാൻ പാടില്ല എന്നുള്ളതുമാണ്.
തെറ്റായ സ്ഥലത്ത് കിണർ പണിയുന്നത് കുടുംബത്തെ ദോഷകരമായും ബാധിക്കം എന്നത് ശ്രദ്ധിക്കേണ്ടതുണ്ട്. വാസ്തു വിധിയനുസരിച്ച് നിർമ്മാണയോഗ്യമായ സ്ഥലത്തുവേണം കിണർ നിർമ്മിക്കാൻ. തെക്കുഭാഗത്ത് കിണർ നിർമ്മിക്കുന്നത് ദോഷകരമാണ്. വീട്ടിലുള്ളവർ തമ്മിൽ പ്രശ്നങ്ങൾ ഉണ്ടാകാനും വിവാഹ ബന്ധങ്ങൾ അകലാനും ധന നഷ്ടത്തിനുമെല്ലാം ഇത് കാരണമായിത്തീരും എന്ന് ബൃഹത്‌സംഹിതയിൽ പറയുന്നു.
കിണറ് പണിയുമ്പോൾ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം വീടിന്റെ നിഴൽ ഒരിക്കലും കിണറിൽ പതിക്കാൻ പാടില്ല എന്നതാണ്. ഇത് ദോഷകരമാണ്. കിണർ മാത്രമല്ല ജലസംഭരണികളുടെ കര്യത്തിലും ഇവയെല്ലാം ബാധകം തന്നേ. പടിഞ്ഞാറാണ് ജസംഭരണികൾക്ക് ഉത്തമ സ്ഥാനം. വടക്കുഭാഗത്ത് സംഭരണി വന്നാൽ സാമ്പത്തിക, ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാദ്യതയുണ്ട്. തെക്കുകിഴക്ക്, വടക്കുകിഴക്ക് എന്നീ സ്ഥാനങ്ങൾ പ്രശ്നങ്ങൾ സൃഷ്ടിക്കും എന്നാൽ തെക്കുപടിഞ്ഞറ് ദോഷകരമല്ല.