വെറ്റിലക്ക് ഇങ്ങനെ ചില ഗുണങ്ങൾ ഉണ്ട്, അറിയാമോ ?

വെബ്‌ദുനിയ ലേഖകൻ| Last Modified തിങ്കള്‍, 23 സെപ്‌റ്റംബര്‍ 2019 (20:14 IST)
സർവ്വൈശ്വര്യത്തിന്റെ പ്രതീകമായാണ് വെറ്റിലയെ കണക്കാക്കുന്നത്. ഇതിനാലാണ് മംഗള കർമ്മങ്ങൾക്ക് വെറ്റില എപ്പോഴും പ്രധാനമാകുന്നത്. ശുഭകാര്യങ്ങൾക്ക് വെറ്റില നൽകി സ്വീകരിച്ചാൽ കുടുംബത്തിന് സമ്പത്തും സമൃദ്ധിയും കൈവരും എന്നാണ് ഹൈന്ദവ സംസ്കാരത്തിലെ വിശ്വാസം

വെറ്റിലയിൽ ത്രിമൂർത്തി സങ്കൽപ്പം കുടികൊള്ളുന്നതായാണ് കരുതപ്പെടുന്നത്. ഹനുമാന് പ്രാധന്യമുള്ള ക്ഷേത്രങ്ങളീലും വെറ്റിലാണ് പ്രധാന കാണിക്ക. വെറ്റിലമാല ചാർത്തി ഹനുമാൻ ഭഗവാനെ പ്രാർത്ഥിച്ചാൽ ദോഷം മാറുമെന്നാണ് വിശ്വാസം.

വെറ്റില ജ്യോതിഷം എന്നൊരു ജ്യോതിഷ ശാഖ തന്നെയുണ്ടായിരുന്നു പണ്ട്. ദക്ഷിണയ്ക്കായി കൊണ്ടുവരുന്ന വെറ്റിലയുടെ എണ്ണത്തെയും സ്വഭാവത്തെയും അടിസ്ഥാനപ്പെടുത്തിയാണ് ഇത്. വെറ്റിലയുടെ എണ്ണത്തിനനുസരിച്ച് കണക്കുകൾ തയ്യാറാക്കി ഗണിച്ചാണ് വെറ്റില നോക്കി ലക്ഷണം പറയുന്നത്.

വെറ്റിലയും അടയ്ക്കയും ദ്രവ്യവും ചേർത്ത് ദക്ഷിണ നൽകുന്നത് തത്വഗുണം തമോഗുണം രജോഗുണം എന്നീ ത്രി ഗുണങ്ങളെ സൂചിപ്പിക്കുന്നതാണ്. ഇതിനാലാണ് വിവാഹം പോലുള്ള ചടങ്ങുകളീൽ വെറ്റിലയിൽ ദക്ഷിണ നൽകി അനുഗ്രഹം സ്വീകരിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :