അനുബന്ധ വാര്ത്തകള്
- പോപ്പ് അപ്പ് സെൽഫി ക്യാമറ, ഹുവാവേയുടെ ഹാർമണി ഒഎസ്, ഓണർ സ്മാർട്ട് ടിവി ഞെട്ടിക്കും !
- പ്രളയത്തിനിടെ സെഫി എടുക്കാൻ ശ്രമം, അമ്മയും മകളും കനാലിൽ വീണുമരിച്ചു
- പാക് അധീന കശ്മീരിൽ ആക്രമണം നടത്താൻ ഇന്ത്യ പദ്ധതിയിടുന്നു, മോദിയെ ഞങ്ങൾ പാഠം പഠിപ്പിക്കും: ഇമ്രാൻ ഖാൻ
- ഭാര്യ രോഗിയായത് വൃദ്ധ ദമ്പതികളുടെ മന്ത്രവാദത്തിലൂടെ എന്ന് സംശയം, ബന്ധുക്കളെ ക്രൂരമായി കൊലപ്പെടുത്തി യുവാവ്
- രക്ഷാബന്ധൻ ദിനത്തിൽ ഡൽഹിയിലെ സഹോദരിമാർക്കുള്ള എന്റെ സമ്മാനം ഇതാ: വമ്പൻ പ്രഖ്യാപനവുമായി അരവിന്ദ് കെജ്രിവാൾ !
പഠിച്ചതെല്ലാം മറന്നുപോവുകയാണോ ? ഇക്കാര്യങ്ങളിൽ ഒന്ന് ശ്രദ്ധിക്കൂ !
പഠിച്ചതെല്ലാം മറന്നുപോവുകയാണ് എന്ന് പല കുട്ടികളും പരാതി പറയാറണ്ണ്ട്. ഞാൻ നന്നായി പഠിച്ചിരുന്നു പക്ഷേ ആവശ്യമുള്ള സമയങ്ങളിൽ ഓർമ്മ വരുന്നില്ല എന്ന് കുട്ടികൾ പറയുന്നുണ്ട് എങ്കിൽ അത് കുട്ടികളുടെ മാത്രം പ്രശ്നമല്ല. കുട്ടികൾ പഠിക്കാനിരിക്കുന്ന ഇടവും പഠനത്തിലെ കാര്യക്ഷമതയും തമ്മിൽ വലിയ ബന്ധമുണ്ട്.
വിദ്യയുടെ ദേവി സരസ്വതിയാണ്. ദേവിയുടെ കടാക്ഷം ഇല്ലെങ്കിൽ കുട്ടികൾക്ക് പഠിക്കാൻ താൽപ്പര്യം ഉണ്ടാകില്ല. ഇതിന് കാരണം പഠനമുറിയുടെ വാസ്‌തുശാസ്‌ത്രപരമായ പോരായ്‌മകളാണ്. പഠനമുറികൾ പണിയുമ്പോൾ തീർച്ചയായും ഇത്തരത്തിലുള്ള കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. വാസ്‌തുശാസ്‌ത്രത്തിൽ പഠനമുറിയുടെ നിർമ്മാണരീതിയെക്കുറിച്ച് വ്യക്തമായി പ്രതിപാദിക്കുന്നുണ്ട്.
ഗൃഹത്തിന്റെ പടിഞ്ഞാറുഭാഗവുമായി ബന്ധമുള്ള വടക്കുപടിഞ്ഞാറ്, തെക്കുപടിഞ്ഞാറ് ഭാഗങ്ങൾ പഠനമുറിക്കോ പഠനത്തിനോ ആയി തിരഞ്ഞെടുക്കരുത്. ഈ ഭാഗത്ത് പഠിക്കാനിരുന്നാൽ മറ്റ് ചിന്തകൾ മനസ്സിലേക്ക് വരുന്നതിന് കാരണമാകും പുസ്തകം തുറന്ന് കുറച്ചു കഴിയും മുൻപേ ഉറക്കം വരുക, പഠിച്ച കാര്യങ്ങൾ മനസ്സിൽ നിൽക്കാതിരിക്കുക തുടങ്ങിയവയും ഈ ദിക്കിൽ ഇരുന്ന് പഠിച്ചാൽ ഉണ്ടാകാൻ സാധ്യതയുണ്ട്.