ഭാര്യ രോഗിയായത് വൃദ്ധ ദമ്പതികളുടെ മന്ത്രവാദത്തിലൂടെ എന്ന് സംശയം, ബന്ധുക്കളെ ക്രൂരമായി കൊലപ്പെടുത്തി യുവാവ്

Last Updated: വ്യാഴം, 15 ഓഗസ്റ്റ് 2019 (13:45 IST)
ഭാര്യ രോഗിയായത് ബന്ധുക്കളായ വൃദ്ധ ദമ്പതികളാണെന്ന് സംശയിച്ച് ക്രൂരമായി കൊലപ്പെടുത്തി യുവാവ്. ഝാർഖണ്ഡിലെ സിംഗ്ഭൂം ജില്ലയിൽ തിങ്കളാഴ്ച രാത്രിയാണ് സംഭവം ഉണ്ടായത്. ഒറിന്ത് ടുഡു(70), ഭാര്യ കോകി ടുഡു(60) എന്നിവരെയാണ് 30കാരനായ ബന്ധു സുഖ്‌ലാൽ ടുഡു കൊലപ്പെടുത്തിയത്.

സുഖ്‌ലാലിന്റെ ഭാര്യ ഒരു വർഷമായി രോഗബാധിതയായി കിടപ്പിലാണ്. പല ആശുപത്രിയിൽ ചികിത്സിച്ചിട്ടും അസുഖം ഭേതമായിരുന്നില്ല. ഇതോടെ കാരണം അറിയാൻ സുഖ്‌ലാൽ ഒരു മന്ത്രവാദിയെ സമീപിച്ചു. വൃദ്ധ ദമ്പതികളായ ബന്ധുക്കൾ ഭാര്യക്കുമേൽ മന്ത്രവാദ പ്രയോഗം നടത്തിയതിനാലണ് ഭാര്യക്ക് രോഗം ബാധിച്ചത് എന്ന് മന്ത്രവാദി സുഖ്‌ലാലിനോട് പറഞ്ഞിരുന്നു

ഇത് വിശ്വസിച്ച സുഖ്‌ലാൽ ഉറങ്ങിക്കിടക്കുകയായിരുന്ന വൃദ്ധ ദമ്പതികളെ മൂർച്ചയേറിയ കത്തി ഉപയോഗിച്ച് കുത്തി കൊലപ്പെടുത്തുകയായിരുന്നു. സംഭവശേഷം ഓടി രക്ഷപ്പെട്ട പ്രതിയെ ഓളിവിൽ താമസിക്കുന്നതിനിടെ പൊലീസ് അറസ്റ്റ് ചെയ്തു.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :