പ്രളയത്തിനിടെ സെഫി എടുക്കാൻ ശ്രമം, അമ്മയും മകളും കനാലിൽ വീണുമരിച്ചു

Last Updated: വ്യാഴം, 15 ഓഗസ്റ്റ് 2019 (15:06 IST)
ഭോപ്പാൽ: കുത്തിയൊലിച്ചുവരുന്ന പ്രളയ ജലത്തെ ശ്രദ്ധിക്കാതെ സെൽഫി എടുക്കാൻ ശ്രമിച്ച അമ്മയും മകളും കനാലിൽ മുങ്ങി മരിച്ചു. മധ്യപ്രദേശിലെ മാന്‍ഡസോറിൽ വ്യാഴാഴ്ച രാവിലെ 7.30നാണ് സംഭവം. ബിന്ധു ഗുപ്ത മകൾ അശ്രീത എന്നിവരാണ് കുത്തൊഴുക്കിൽപ്പെട്ട് മരിച്ചത്.

മാന്‍ഡസോർ ഗവൺമെന്റ് കോളേജിലെ പ്രഫസർ ആർഡി ഗുപതയും ഭാര്യയും മകളും ചേർന്ന് ചെറുപാലത്തിന് മുകളിൽനിന്നും സെൽഫി എടുക്കാൻ ശ്രമികുകയായിരുന്നു. എന്നാൽ പ്രളയ ജലത്തിൽ ഇവർ നിന്നുരുന്ന പലം തകരുകയും ബിന്ധു ഗുപ്തയും മകളും കനാലിലേക്ക് വിഴുകയുമായിരുന്നു.

സംഭവം അറിഞ്ഞ് ഓടിക്കുടിയ പ്രദേശവാസികളും, പൊലീസും തിരച്ചിൽ നടത്തി എങ്കിലും ഇരുവരെയും ജീവനോടെ കണ്ടെത്താൻ സാധിച്ചില്ല. പിന്നിട് നടത്തിയ വിശദമായ തിർച്ചിലിലാണ് മൃതദേഹങ്ങൾ കണ്ടെത്താനായത്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഏഴുപേർക്കാണ് മധ്യപ്രദേശിൽ മഴക്കെടുതിയെ തുടർന്ന് ജീവൻ നഷ്ടമായത്.
.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :