അനുബന്ധ വാര്ത്തകള്
- കാമുകന്റെ പേര് വെളിപ്പെടുത്തിയില്ല, അവിഹിതബന്ധം സംശയിച്ച് ഭർത്താവ് ഭാര്യയെ ക്രൂരമായി കൊന്നു, കൊലപതകം ആറ് പെൺമക്കൾ വീട്ടിൽ ഉറങ്ങിക്കിടക്കുമ്പോൾ
- പൃഥ്വിരാജ് ചിത്രം എസ്ര ഹിന്ദിയിലേക്ക്, നായകൻ പൃഥ്വി തന്നെയോ ?
- കോടതികളും സർക്കാരും പിടിമുറുക്കുന്നു, ടിക്ടോക് രാജ്യത്ത് നിരോധിക്കുമോ ?
- റെനോ സിറ്റി കെ സെഡ് ഇ, ഇലക്ട്രിക് ക്വിഡ് ഷാങ്ഹായി മോട്ടോർ ഷോയിൽ അവതരിപ്പിച്ചു, വാഹനത്തെ കുറിച്ച് കൂടുതൽ അറിയൂ !
- രണ്ടര വർഷംകൊണ്ട് 30 കോടി ഉപയോക്താക്കൾ, ചരിത്രം കുറിച്ച് മുകേഷ് അംബാനിയുടെ റിലയൻസ് ജിയോ
വീട് പുതുക്കി പണിയുകയാണോ ? ഇക്കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കൂ !
പഴയ വീടുകൾ പുതിയ കാലത്തിനനുസരിച്ച് പുതുക്കി പണിയുക എന്നത് ഒരു സാധാരണ കാര്യമണ് മുറികളുടെ എണ്ണം കൂട്ടാൻ വേണ്ടിയും വീടിന്റെ ബലക്കുറവ് പരിഹരിക്കുന്നതിനും പുതിയ രീതിയിലേക്ക് വീടിനെ മാറ്റാനായുമെല്ലാം ഇങ്ങനെ ചെയ്യാറുണ്ട്. എന്നാൽ ഇത്തരത്തിൽ വീട് പുതുക്കി പണിയുമ്പോൾ വാസ്തുപരമായ നിരവധി കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.
കാലപ്പഴക്കം കൊണ്ട് ജീർണ്ണിച്ച ഭാഗങ്ങളൂം ബലക്കുറവുള്ള മറ്റു ഭാഗങ്ങളും നീക്കം ചെയ്തതിന് ശേഷം മാത്രമേ പുതുക്കി പണിയലിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കാവു. പുതുക്കി പണിയുന്നതിന്റെ ഭാഗമായി പ്രാധാന വാതിൽ മാറ്റുന്നുണ്ടെങ്കിൽ പ്രധാന കവാടം മറ്റു വാതിലുകളെക്കാൾ ഉയരമുള്ളതും വീതിയുള്ളതുമായിരിക്കണം.
സുര്യപ്രകാശത്തിന് വീടിനുള്ളിലേക്ക് വരാൻ തടസമുണ്ടാക്കുന്ന തരത്തിലുള്ള നിർമ്മാണ പ്രവർത്തനങ്ങൾ പാടില്ല. ഇത് കുടുംബത്തിന്റെ ഐശ്വര്യത്തേയും ആരോഗ്യത്തേയും സാരമായി തന്നെ ബാധിക്കും. മതിലുകൾ പുതുക്കി പണിയുമ്പോഴും ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. അതുപോലെ തന്നെ വീടിന്റെ ബ്രഹ്മസ്ഥാനമായ മധ്യഭാഗത്ത് യാതെരുവിധ നിർമ്മാണ പ്രവർത്തനങ്ങളും പാടില്ല.