പൃഥ്വിരാജ് ചിത്രം എസ്ര ഹിന്ദിയിലേക്ക്, നായകൻ പൃഥ്വി തന്നെയോ ?

Last Modified ബുധന്‍, 17 ഏപ്രില്‍ 2019 (18:19 IST)
മലയാളത്തിൽ പുറത്തിറങ്ങിയ വ്യത്യസ്തമായ ഒരു ഹൊറർ ചിത്രമായിരുന്നു പൃഥ്വിരാജ് നായകനായി എത്തിയ എസ്ര. കൊച്ചിയിലെ ജൂത ചരിത്രത്തിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങിയ ഹൊറർ ചിത്രം 2017ലെ മികച്ച വിജയങ്ങളിൽ ഒന്നായിരുന്നു. ഇപ്പോഴിതാ ചിത്രം ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യപ്പെടുകയാണ്.

എസ്രയുടെ സംവിധായകൻ ജയ് ആര്‍ കൃഷ്ണന്‍ തന്നെയാണ് ഹിന്ദി റിമേക്കും സംവിധാനം ചെയ്യുന്നത്. എന്നാൽ ബോളീവുഡിലേക്ക് റീമേക്ക് ചെയ്യുമ്പോൾ പൃഥ്വി നായകനായി എത്തില്ല. ചിത്രത്തിലെ പ്രധാന കഥാപാത്രമായ രഞ്ജനായി ഇമ്രാൻ ഹാഷ്മി എത്തും എന്നാണ് റിപ്പോർട്ടുകൾ


ഭൂഷണ്‍ കുമാര്‍, കുമാര്‍ മങ്കത് പഥക്, കൃഷന്‍ കുമാര്‍, അഭിഷേക് പഥക് എന്നിവർ ചേർന്നാണ് എസ്രയുടെ ഹിന്ദി റിമേക്ക് നിർമ്മിക്കുന്നത്. ചിത്രത്തിൽ മറ്റു പ്രധാന കഥാപത്രങ്ങളെ അവതരിപ്പിക്കുന്ന അഭിനയതാക്കൾ ആരൊക്കെയായിരിക്കും എന്ന കാര്യം വ്യക്തമായിട്ടില്ല.

എസ്ര ഹിന്ദിയിൽ ഒരുക്കാനാണ് ആദ്യം തീരുമനിച്ചിരുന്നത് എന്നും പിന്നീട് മലയാളത്തിൽ ചെയ്യാൻ തീരുമാനിക്കുകയായിരുന്നു എന്നും സംവിധായകൻ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ചിത്രത്തിന്റെ ഹിന്ദു റിമേക്കിനെ കുറിച്ച് എസ്രയുടെ പ്രമോഷൻ പരിപാടികളിൽ ജെയ് ആർ കൃഷ്ണ നേരത്തെ തന്നെ സൂചന നൽകിയിരുന്നുഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :