രണ്ടര വർഷംകൊണ്ട് 30 കോടി ഉപയോക്താക്കൾ, ചരിത്രം കുറിച്ച് മുകേഷ് അംബാനിയുടെ റിലയൻസ് ജിയോ

Last Modified ബുധന്‍, 17 ഏപ്രില്‍ 2019 (16:09 IST)
ടെലികോം സേവന രംഗത്ത് ഓരോ ദിവസവും റെക്കോർഡുകൾ ജിയോക്ക് മുന്നിൽ തല കുനിക്കുകയാണ്. വെറും രണ്ടര വർഷം കൊണ്ട് 30 കോടി ഉപയോക്താക്കളെ സ്വന്തമാക്കി ലോകത്തെ തന്നെ ഞെട്ടിച്ചിരിക്കുകയാണ് ഉപ്പോൾ റിലയൻസ് ജിയോ. മാർച്ച് രണ്ടിനാണ് 300 മില്യൺ ഉപയോക്താക്കൾ എന്ന മൈൽ‌സ്റ്റോൻ റെക്കോർഡ് ജിയോ സ്വന്തമാക്കിയത്.

വെറും 170 ദിവസങ്ങൾകൊണ്ട് 100 മില്യൺ ഉപയോക്താക്കളെ സ്വന്തമാക്കിയ ലോകത്തെ ആദ്യ ടെലികോം സ്ഥാപനമായി നേരത്തെ തന്നെ ജിയോ റെക്കോർഡ് സ്വന്തമാക്കിയിരുന്നു. ഭാരതി എയർ‌ടെല്ലിന് 340.3 മില്യൺ ഉപയോക്താക്കളാണ് നിലബിലുള്ളത്. എന്നാൽ 19 വർഷംകൊണ്ടാണ് എയർ‌ടെൽ ഈ നേട്ടം സ്വന്തമാക്കിയത്.

400 മില്യൺ ഉപയോക്താക്കളുമായി വോഡഫോൺ ഐഡിയയാണ് രാജ്യത്തെ ഏറ്റവും വലിയ ടെലികോം സേവന ദാതാവ്. ജിയോക് കടുത്ത മത്സരം സൃഷ്ടിക്കുന്നതിന്റെ ഭാഗമായി വോഡഫോണും ഐഡിയയും തമ്മിൽ ലയിച്ചു ചേർന്നതോടെയാണ് വോഡഫോൺ ഐഡിയ രാജ്യത്ത് ഏറ്റവും അധികം ഉപയോക്താക്കളുള്ള ടെലികൊം കമ്പനിയായി മാറിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :