ഇക്കാര്യങ്ങളിൽ ശ്രദ്ധയില്ലെങ്കിൽ സാമ്പത്തിക നഷ്ടം ഉറപ്പ് !

സുമീഷ് ടി ഉണ്ണീൻ| Last Modified വ്യാഴം, 29 നവം‌ബര്‍ 2018 (19:14 IST)
പണം കയ്യിൽ നിൽക്കുന്നില്ല എന്ന പലരും എപ്പോഴും പരാതി പറയുന്നത് നമ്മൾ കേട്ടിരിക്കും. നമുക്ക് തന്നെ പലപ്പോഴും ഇത് തോന്നിയിട്ടുമുണ്ടാകും. വീട്ടിൽ നമ്മുടെ അശ്രദ്ധകൾ വലിയ സാമ്പത്തില പ്രതിസന്ധികളിലേക്ക് നമ്മെ കൊണ്ടു ചെന്നെത്തിക്കും എന്ന് ജ്യോതിഷം വ്യക്തമാക്കുന്നുണ്ട്. അത്തരം കാര്യങ്ങളിൽ പ്രത്യേകം ശ്രദ്ധവേണം.

മിക്ക വീടുകളിലും ഏതെങ്കിലും ഒരു പൈപ്പിൽ ലീക്ക് ഉണ്ടാകും. ഇത് സാമ്പത്തിക നഷ്ടങ്ങൾ ഉണ്ടാക്കുന്നതിന് ഒരു പ്രധാന കാരണമാണ്. മാത്രമല്ല നമ്മുടെ കൈ തട്ടി
വീടുകളിൽ എണ്ണ മറിയുന്നത് സമ്പത്തിക നഷ്ടത്തിന് കാരണമാകും. ഇക്കാര്യങ്ങളിൽ പ്രത്യേകം ശ്രദ്ധ വേണം.

സാമ്പത്തിക നഷ്ടം ഉണ്ടാകാൻ പോകുന്നു എന്നതിന് പല സൂചനകളും നമ്മുടെ നിത്യജീവിതത്തിൽ നിന്നും തന്നെ ലഭിക്കും. സ്വർണം കാണാതെ പോകുന്നത് ഇത്തരത്തിലുള്ള ഒരു സൂചനയായി കണക്കാക്കാം. ബന്ധുക്കളോ സുഹൃത്തുക്കളോ വഴി സാമ്പത്തിക നഷ്ടം ഉണ്ടായേക്കാം എന്ന സൂചന നൽകുന്നതാണ് ഇത്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :