ഇത് ലോകത്തിലെ ഏറ്റവും വില കുറഞ്ഞ എൽസിഡി ടിവി, വില വെറും 3,999രൂപ

സുമീഷ് ടി ഉണ്ണീൻ| Last Modified വ്യാഴം, 29 നവം‌ബര്‍ 2018 (18:34 IST)
ലോകത്തിലെ ഏറ്റവും വിലകുറഞ്ഞ എൽസിഡി ടിവിയെ വിപണിയിൽ അവതരിപ്പിച്ച് ഇന്ത്യൻ കമ്പനിയായ ഡിറ്റൽ. 3999 രൂപയാണ് ഡിറ്റൽ ഡി1 എൽസിഡി ടിവിയുയുടെ ഇന്ത്യയിലെ വിപണി വില. ടിവിയുടെ വിൽപ്പന ഓൺലൈനിലൂടെ ആരംഭിച്ചിട്ടുണ്ട്.

ഡിറ്റലിന്റെ വെബ്സൈറ്റ് വഴിയും മൊബൈൽ ആപ്പ് വഴിയും ടിവി വാങ്ങാനാവും. 1366x768 പിക്‌സെല്‍ റെസല്യൂഷണിലുള്ള 19ഇഞ്ച് എ പ്ലസ് ഗ്രേഡ് പാനൽ ഉപയോഗിച്ചാണ് ടിവി നിർമ്മിച്ചിരിക്കുന്നത്. മറ്റു എൽസിഡി ടിവികളിൽ ലഭ്യമായ എല്ലാ സൌകര്യങ്ങളും ഡിറ്റലിന്റെ ടി വിയിലും ലഭ്യമാണ്.

എച്ച്‌ഡിഎംഐ, യുഎസ്ബി പോര്‍ട്ടുകളുമുണ്ട് കണക്ടിവിറ്റിക്കായി നൽകിയിരിക്കുന്നു. ടിവിയായും കപ്യൂട്ടറുകളുടെയും കൺസോളുകളുടെയും ഡിസ്‌പ്ലേയായും ഉപയോഗപ്പെടുത്താവുന്ന തരത്തിലാണ് ടിവിയെ രൂപകൽ‌പ്പന ചെയ്തിരിക്കുന്നത്. രാജ്യത്ത് എല്ലായിടങ്ങളിലും ടിവി എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് തങ്ങൾ കുറഞ്ഞവിലക്ക് ടിവികൾ നിർമ്മിക്കുന്നത് എന്ന് ഡിറ്റല്‍ എംഡി യോഗേഷ് ഭാട്ടിയ പറഞ്ഞു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :