‘ഞാനൊരു പാവപ്പെട്ടവനാണ്, എനിക്ക് പണത്തിന് അത്യാവശ്യമുണ്ട്, താങ്കളുടെ പേഴ്സും മൊബൈലും ഞാൻ എടുത്തിട്ടില്ല, അതെന്റെ പ്രായശ്ചിത്തമായി കാണണം ‘ നിഷ്കളങ്കനായ കള്ളന്റെ ക്ഷമാപണം !

സുമീഷ് ടി ഉണ്ണീൻ| Last Updated: വ്യാഴം, 29 നവം‌ബര്‍ 2018 (16:44 IST)
ദിലീപിന്റെ സി ഐ ഡി മൂസ എന്ന ചിത്രത്തിൽ കൊച്ചിന് ഹനിഫയുടെ ഡയലോഗ് നമ്മൽ മറന്നിട്ടുണ്ടാവില്ല, ‘നിഷ്ക്കളങ്കനായ കള്ളൻ’ അത്തരത്തിൽ ഒരു നിശ്കളങ്കനായ കള്ളനെക്കുറിച്ചുള്ള വാർത്തകളാണ് ഇപ്പോൾ വാർത്തകളിൽ നിറയുന്നത്. ലാപ്ടോപ് മോഷ്ടിച്ചതിന് ഉടമക്ക് ക്ഷമാപണം ചോദിച്ച് കത്തയച്ചിരിക്കുകയാണ് ഒരു പാവം കള്ളൻ.

ഫ്ലാറ്റ്‌മേറ്റിന്റെ ലാപ്‌ടോപ് കമ്പ്യൂട്ടർ മോഷ്ടിച്ച ശേഷം മോഷ്ടാവ് ഉടമക്കയച്ച മെയിൽ സന്ദേശം സ്റ്റീവ് വലന്റൈൻ എന്ന യുവാവാണ് ട്വിറ്ററിലൂടെ പങ്കുവച്ചത്.

മെയിലിന്റെ പൂർണരൂപം ഇങ്ങനെയാണ്

നിങ്ങളുടെ ലാ‌പ്ടോപ്പ് എടുത്തതിൽ ഞാൻ ക്ഷമ ചോദിക്കുന്നു. ഞാൻ വളരെ പാവപ്പെട്ടവനാണ് എനിക്ക് പണത്തിന് അത്യാവശ്യമുണ്ട്. തങ്കളുടെ പേഴ്സും മൊബൈലും ഞാൻ അവിടെ തന്നെ ഭദ്രമായി വച്ചിട്ടുണ്ട്. അതെടുക്കാത്തത് എന്റെ പ്രായശ്ചിത്തമായി കാണണം.

എനിക്കറിയാം നിങ്ങളൊരു യൂണിവേഴ്സിറ്റി വിദ്യാർത്ഥിയാണ്. നിങ്ങളുടെ പഠനത്തിനാവശ്യമായ വല്ല രേഖകളും ലാപ്ടോപിൽ ഉണ്ടെങ്കിൽ എന്നെ അറിയിക്കണം. ഞാനത് അയച്ചുതരാം. ഒരിക്കൽ കൂടി ക്ഷമ ചോദിക്കുന്നു’




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :