ദോഷങ്ങൾ നീങ്ങാൻ ആയില്യ വ്രതം

Sumeesh| Last Modified വ്യാഴം, 4 ഒക്‌ടോബര്‍ 2018 (18:50 IST)
ജീവിതത്തിൽ പിന്തുടരുന്ന എല്ലാ ദോഷങ്ങളും പരിഹരിക്കാൻ ആയില്യ വ്രതം അനുഷ്ടിക്കുന്നതിലൂടെ സാധിക്കും എന്നാണ് വിശ്വാസം. കന്നിയിലെ ആയില്യം നാളിലാണ് വ്രതം അനുഷ്ടിക്കേണ്ടത്. വ്യാഴാഴ്ചയാണ് കന്നിയിലെ ആയില്യം.

ഈ സമയത്ത് നാഗങ്ങൾ പുറ്റിൽ നിന്നും പുറത്തുവരാറില്ല. നാഗങ്ങൾ തപസിലായിരികും. സർപ്പങ്ങൾ മുട്ടക്ക് അടയിരിക്കുന്ന സമയംകൂടിയാണിത്. നാഗരാജാവിന്റെ ജന്മദിനമാണ് കന്നിയിലെ ആയില്യം എന്നും വിശ്വാസമുണ്ട്. നാഗാ പ്രതിഷ്ടയുള്ള ക്ഷേത്രങ്ങളിൽ അന്ന് പ്രത്യേക കർമ്മങ്ങൾ ഉണ്ടാകും.

വീടുകളോട് ചേർന്ന് കാവുകൾ ഉണ്ടെങ്കിൽ ഈ ദിവസം കാവുകളിൽ പ്രത്യേക ആരാധന നടത്തുന്നത് നല്ലതാണ്. നാഗപ്രീതി നേടുന്നതിലൂടെ സന്താന തടസ്സം ഉൾപ്പടെയുള്ള പ്രശ്നങ്ങൾക്ക് പരിഹാരമാകും. നാഗ പ്രതിഷ്ടയുള്ള ക്ഷേത്രങ്ങളിൽ ദർശനം നടത്തുന്നതും നല്ലതാണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :